• HOME
  • »
  • NEWS
  • »
  • film
  • »
  • ഹിമാലയൻ മലനിരകളിലെ മഞ്ജു വാര്യർ ചിത്രം 'അഹർ' ഫസ്റ്റ് ലുക്

ഹിമാലയൻ മലനിരകളിലെ മഞ്ജു വാര്യർ ചിത്രം 'അഹർ' ഫസ്റ്റ് ലുക്

Manju Warrier movie 'Ahar' first look is here | മഞ്ജു വാര്യർ നിർമ്മാതാവാവുന്നു

  • Share this:
    ഹിമാചലിൽ ഷൂട്ടിങ്ങിനിടെ കൊടും മഴയിലും പ്രകൃതി ക്ഷോഭത്തിലും അകപ്പെട്ടത് മുതൽ വാർത്തകളിൽ നിറഞ്ഞ മഞ്ജു വാര്യർ ചിത്രം അഹറിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. മഞ്ജു വാര്യർ നിർമ്മാതാവിന്റെ വേഷം കൂടി അണിയുന്നു എന്ന പ്രത്യേകത കൂടി ഫസ്റ്റ് ലുക്കിലൂടെ വെളിപ്പെടുകയാണ്.

    ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവരുടെ മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, നിവ് ആർട്ട് മൂവീസ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ ചിത്രം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ബിനീഷ് ചന്ദ്രൻ, ബിനു ജി. നായർ.

    റോട്ടർഡാം ചലചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗ്ഗക്കും ഈ വർഷത്തെ വെനീസ് മേളയിൽ മത്സരവിഭാഗത്തിൽ ഇടം പിടിച്ച ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹർ (കയറ്റം). അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തിൽ മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.



    പത്തു പാട്ടുകളിലൂടെ സംഗീതം അടിമുടി നിറഞ്ഞ ഈ സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിനു പൂറമേ, ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹർ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നു.

    സംവിധാനം കൂടാതെ സ്ക്രിപ്റ്റ്, എഡിറ്റിങ്, സൗണ്ട് ഡിസൈൻ തുടങ്ങിയ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത് സനൽ കുമാർ ശശിധരൻ ആണ്.

    ക്യാമറ: ചന്ദ്രു സെൽവരാജ്. സൗണ്ട് റെക്കോഡിങ്:നിവേദ് മോഹൻദാസ്. കളറിസ്റ്: ലിജു പ്രഭാകർ. ചീഫ് അസ്സോസിയേറ്റ്: ജിജു ആന്റണി. പോസ്റ്റ് പ്രൊഡക്ഷൻ അസ്സോസിയേറ്റ്: ചാന്ദിനി ദേവി. സ്റ്റിൽസ്: ഫിറോഷ്‌ കെ. ജയേഷ്. ലൊക്കേഷൻ മാനേജർ സംവിദ് ആനന്ദ്. പ്രൊഡക്ഷൻ ഡിസൈൻ, പബ്ലിസിറ്റി: ദിലീപ് ദാസ്. സ്റ്റുഡിയോ: രംഗ് റെയ്‌സ്, കാഴ്ച ക്രീയേറ്റിവ് സ്യൂട്ട്.

    First published: