• HOME
  • »
  • NEWS
  • »
  • film
  • »
  • Manju Warrier | മഞ്ജു വാര്യരുടെ ഇന്തോ-അറബിക് ചിത്രം; 'ആയിഷ'യുടെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി

Manju Warrier | മഞ്ജു വാര്യരുടെ ഇന്തോ-അറബിക് ചിത്രം; 'ആയിഷ'യുടെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി

Manju Warrier movie Ayisha shooting got over | റാസൽ ഖൈമയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിൽ ആണ് ചിത്രീകരണം ആരംഭിച്ചത്

ആയിഷ

ആയിഷ

  • Share this:
    മഞ്ജു വാര്യര്‍ (Manju Warrier) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമായ 'ആയിഷ' (Ayisha) ചിത്രീകരണം കോഴിക്കോട് മുക്കത്ത് പൂർത്തിയായി. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഈ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരുന്നു.

    റാസൽ ഖൈമയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിൽ ചിത്രീകരണം ആരംഭിച്ചതു മുതൽ മഞ്ജു വാര്യരുടെ 'ആയിഷ'യെപ്പറ്റിയുള്ള പ്രതീക്ഷകൾ ഏറെയായിരുന്നു. ആദ്യ മലയാള- അറബിക് ചിത്രം എന്നു മാത്രമല്ല, ഇംഗ്ളീഷ് ഉൾപ്പെടെ ഏഴു ഭാഷകളിൽ ആയിഷ എത്തുന്നുണ്ട്.

    ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്. ആയിഷ ബിഗ് ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽമുടക്കുള്ള മലയാള ചിത്രമായിരിക്കും
    'ആയിഷ'. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് 'ആയിഷ' ഒരുങ്ങുന്നത്.

    ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു.

    വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്-ഹിന്ദി ചിത്രമായി ലൈഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് 'ആയിഷ'. ആഷിഫ് കക്കോടി രചന നിർവഹിക്കുന്നു. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി,ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

    ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തില്‍ ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു.

    എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. നായര്‍, ശബ്ദസംവിധാനം- വൈശാഖ്, സ്റ്റില്‍സ് - രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ., പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

    Summary: Manju Warrier movie Ayisha wrapped after its final schedule in Kozhikode. The movie marks the first ever Indo- Arabic film of the actor. The movie is slated for a multi- lingual release
    Published by:user_57
    First published: