Manju Warrier | മഞ്ജു വാര്യരുടെ ഇന്തോ-അറബിക് ചിത്രം 'ആയിഷ' റാസല്‍ ഖൈമയില്‍ ചിത്രീകരണം ആരംഭിച്ചു
Manju Warrier | മഞ്ജു വാര്യരുടെ ഇന്തോ-അറബിക് ചിത്രം 'ആയിഷ' റാസല്‍ ഖൈമയില്‍ ചിത്രീകരണം ആരംഭിച്ചു
Manju Warrier movie Ayisha starts rolling in UAE | മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും റിലീസ് ചെയ്യും
മഞ്ജു വാര്യര്‍ (Manju Warrier) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം 'ആയിഷ' (Ayisha) റാസല്‍ ഖൈമയില്‍ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും റിലീസ് ചെയ്യും. ആഷിഫ് കക്കോടിയാണ് രചന.
മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.
ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്നു. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തില്‍ ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു.
ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ., പി.ആര്.ഒ.- എ.എസ്. ദിനേശ്.
'ആയിഷ'യുടെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായ് ഫെബ്രുവരി അവസാനം ആരംഭിക്കും.
ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം റാസല്‍ ഖൈമ, അല്‍ ഖാസിമി പാലസ് ഉടമ താരിഖ് അഹ്മദ് അലി അല്‍ ഷര്‍ഹാന്‍ അല്‍ നുഐമി, യു.എ.ഇ. എഴുത്തുകാരന് മുഹ്സിന് അഹ്മദ് സാലം അല്‍ കൈത് അല്‍ അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന് പ്രതിനിധികളായ എസ്.എ. സലിം നാസര്‍ അല്‍മഹ, എന്നിവര്‍ സന്നിഹിതരായിരുന്നു.
Summary: Malayalam movie Ayisha headlined by actor Manju Warrier starts rolling in UAE
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.