ഒമാനിലെ നാലാമത് സിനിമാന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക് (Ayisha movie) അംഗീകാരം. മത്സരവിഭാഗത്തിൽ ഫെസ്റ്റിവലിൽ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തലത സംഗീതത്തിന് എം. ജയചന്ദ്രനാണ് അവാർഡ്. അറബ് -ഇന്ത്യൻ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപിച്ച പശ്ചാത്തല സംഗീതമാണ് ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ – അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് ഒരു അറബ് ഫെസ്റ്റിവലിൽ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ അവാർഡിനുണ്ട്.
മുസന്ധം ഐലന്റിൽ വെച്ച് നടന്ന മേളയുടെ സമാപന ചടങ്ങിൽ മുസന്ധം ഗവർണറേറ്റ് പ്രവിഷ്യാ ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സെയ്ദ് അൽ ബുസൈദി അവാർഡ് ദാനം നടത്തി.
Also read: തിയേറ്റര്‍ കോംപൗണ്ടില്‍ നിന്നുള്ള സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിയോക്
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി നിലമ്പൂർ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആമിർ പള്ളിക്കലാണ്. തിരക്കഥ- ആഷിഫ് കക്കോടി.
ക്രോസ് ബോർഡർ ക്യാമറയുടെ സക്കറിയ നിർമ്മിച്ച ചിത്രത്തിന്റെ സഹ നിർമ്മാണം ഫെദർറ്റെച് ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ശസുദ്ധീൻ എം.ടി., ഹാരിസ് ദേശം, അനീഷ് പിബി, സക്കരിയ്യ വാവാട്, ബിനീഷ് ചന്ദ്രൻ എന്നിവരാണ്. ജനുവരി 20ന് തിയെറ്റുറുകളിൽ എത്തിയ ‘ആയിഷ’ പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി പ്രദർശന വിജയം തുടരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.