• HOME
  • »
  • NEWS
  • »
  • film
  • »
  • A‘hr|Kayattam Trailer released by AR Rahman | മഞ്ജു വാര്യര്‍ ചിത്രം "കയറ്റം" ട്രെയ് ലർ റിലീസ് ചെയ്ത് എ ആർ റഹ്മാൻ

A‘hr|Kayattam Trailer released by AR Rahman | മഞ്ജു വാര്യര്‍ ചിത്രം "കയറ്റം" ട്രെയ് ലർ റിലീസ് ചെയ്ത് എ ആർ റഹ്മാൻ

ഒരു കൂട്ടം അപരിചിതരുടെ ആവേശകരമായ ഹിമാലയൻ മലകയറ്റത്തിൽ നിഗൂഢ കഥ അനാവരണം ചെയ്യപ്പെടുകയാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകും.

കയറ്റം

കയറ്റം

  • Share this:
    അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത "കയറ്റം" (A'HR) എന്ന ചിത്രത്തിന്റെ ട്രെയ് ലർ റിലീസ് ചെയ്തു. പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ടെയ് ലർ റിലീസ് ചെയ്തത്.

    മായ എന്ന പ്രധാന കഥാപാത്രത്തെയാണ് മഞ്ജുവാര്യർ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങൾ ശരിക്കും ആരാ? എന്ന ചോദ്യത്തിലാണ് ട്രെയ് ലർ ആരംഭിക്കുന്നത്. നിങ്ങളെ ശരിക്കുമുള്ള പേരെന്ത? എന്ന ചോദ്യത്തിന് മഞ്ജുവാര്യരുടെ ചിരിയിലാണ് ട്രെയ് ലർ അവസാനിക്കുന്നത്. ചില നിഗൂഢതകൾ അവശേഷിപ്പിക്കുകയാണ് ട്രെയ് ലർ. ഒരു കൂട്ടം അപരിചിതരുടെ ആവേശകരമായ ഹിമാലയൻ മലകയറ്റത്തിൽ നിഗൂഢ കഥ അനാവരണം ചെയ്യപ്പെടുകയാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകും. 2020 ഒക്ടോബറിൽ നടന്ന ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കിം ജിസോക്ക് അവാർഡിനായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.



    അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ചിത്രത്തിന്റെ തിരക്കഥ രചന, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു.

    ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.

    ചന്ദ്രു സെൽവരാജാണ് ഛായാഗ്രാഹണം . ചിത്രത്തിനു വേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് മറ്റൊരു പ്രത്യേകത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ "അഹർ" ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റിൽ. അഹർ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.



    ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയൻ ട്രെക്കിംഗ് സൈറ്റുകളിൽ ഓൺ ദി സ്പോട്ട് ഇംപ്രൊവൈസേഷൻ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നത് ഒരു സവിശേഷതയാണ്.



    മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, നിവ് ആർട്ട് മൂവീസ്, എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ്-ബിനീഷ് ചന്ദ്രന്‍, ബിനു ജി നായര്‍, പ്രൊഡക്ഷന്‍ ഡിസൈൻ ആന്റ് പബ്ലിസിറ്റി-ദിലീപ് ദാസ്, സൗണ്ട് റെക്കോഡിംഗ്-നിവേദ് മോഹന്‍ദാസ്, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-ഫിറോഷ് കെ ജയേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിജു ആന്റണി, സ്റ്റുഡിയോ-രംഗ് റെയ്സ് ആന്റ് കാഴ്ച ക്രീയേറ്റീവ് സ്യൂട്ട്, പോസ്റ്റ് പ്രൊഡക്ഷന്‍ അസോസിയേറ്റ്-ചാന്ദിനി ദേവി, ലോക്കേഷന്‍ മാനേജര്‍-സംവിദ് ആനന്ദ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
    Published by:Gowthamy GG
    First published: