തമിഴ് പെൺകൊടിയുടെ എല്ലാ ഭാവങ്ങളും തുളുമ്പുന്ന മുഖം. സല്ലാപത്തിലും, ദില്ലിവാലാ രാജകുമാരനിലും ആറാം തമ്പുരാനിലും പ്രേക്ഷകർ കണ്ട അതെ മഞ്ജു വാര്യർ. മഞ്ജുവിന് ചെറുപ്പമേറുന്നോ എന്ന് സംശയിക്കാത്തവർ തന്നെ കാണില്ല. വിവാഹ വേഷത്തിലെ മഞ്ജു വാര്യരുടെ ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
താരം ഫേസ്ബുക്കിൽ പങ്കു വച്ച ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 25K ലൈക്കും, 300 ഓളം ഷെയറുകളും. മഞ്ജുവിനോടുള്ള പഴയ സ്നേഹം തരി പോലും കുറഞ്ഞിട്ടില്ല എന്നതിന് സാക്ഷ്യമാവുകയാണ് ഈ ചിത്രം.
ആദ്യമായി മഞ്ജു തമിഴിൽ എത്തുന്ന ചിത്രം അസുരനിലെ ചിത്രമാണിത്. വരനും മലയാളികൾക്ക് പ്രിയങ്കരൻ ആയ ധനുഷ്. വെട്രിമാരനാണ് സംവിധാനം.
ചിത്രത്തില്‍ ധനുഷ് രണ്ട് ലുക്കുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. ഗൗരവകരമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ മേക്കിങ്ങില്‍ വലിയ പ്രതീക്ഷയാണ് ട്രെയ്ലർ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.
രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്ന രണ്ടു കഥാപാത്രങ്ങളെയാണ് ധനുഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. രാജദേവന്‍, കാളി എന്നിങ്ങനെയാണ് ഈ കഥാപാത്രങ്ങളുടെ പേരുകള്‍. രണ്ടു കഥാപാത്രങ്ങളുടെയും ലുക്ക് വ്യത്യസ്ത പോസ്റ്ററുകളായി മുന്‍പ് പുറത്തിറക്കിയിരുന്നു.
ചിത്രം ഒക്ടോബർ 4ന് റിലീസ് ആവും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.