നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സോറി ചേട്ടാ... മലയാളികൾക്ക് പ്രിയങ്കരിയായ നായികയും നടനായ ജ്യേഷ്‌ഠനും

  സോറി ചേട്ടാ... മലയാളികൾക്ക് പ്രിയങ്കരിയായ നായികയും നടനായ ജ്യേഷ്‌ഠനും

  Manju Warrier posts a surprise photo from the past | ചേട്ടൻ പറയാൻ വച്ച ഡയലോഗ് കൂടി പറഞ്ഞു തീർത്ത ആ അനിയത്തി ഇന്ന് മലയാളികൾക്ക് പ്രിയങ്കരി

  • Share this:
   മലയാളികളുടെ പ്രിയങ്കരിയായ നായികയാണിത്. സ്കൂൾ യുവജനോത്സവ വേദിയിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുകയും, പിന്നീട് സിനിമാ ലോകം വളർത്തി വലുതാക്കുകയും ചെയ്ത താരമാണീ ചിത്രത്തിൽ. വേദിയിൽ താരം തനിച്ചല്ല.അഭിനേതാവും, കൂടാതെ സംവിധായകൻ ആവാൻ കാത്തിരിക്കുന്ന സഹോദരൻ കൂടിയുണ്ട്. പരിപാടിയിൽ ചേട്ടൻ പറയാൻ വച്ച ഡയലോഗ് കൂടി പറഞ്ഞ ശേഷം ഈ പോസ്റ്റിലൂടെ ക്ഷമ ചോദിക്കുകയാണ് അനുജത്തി.    
   View this post on Instagram
    

   When I spoke his lines too and he was left with nothing to say ! Sorry chetta! The look on his face! 😂😂😂


   A post shared by Manju Warrier (@manju.warrier) on


   മഞ്ജു വാര്യരും സഹോദരൻ മധു വാര്യരുമാണ് ചിത്രത്തിൽ. മഞ്ജുവിനെ നായികയാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് മധു വാര്യർ. അതിന്റെ പ്രഖ്യാപനം വന്നു കഴിഞ്ഞു. ബിജു മേനോൻ ആണ് നായകൻ. ദില്ലിവാലാ രാജകുമാരൻ, ഇന്നലെകളില്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണങ്ങൾ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിൽ ഇവർ ജോഡികളായിട്ടുണ്ട്.

   First published:
   )}