നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സഹോദരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാതാവും നായികയുമായി മഞ്ജു; ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയത് സൂപ്പർസ്റ്റാറുകൾ

  സഹോദരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാതാവും നായികയുമായി മഞ്ജു; ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയത് സൂപ്പർസ്റ്റാറുകൾ

  ലളിതം സുന്ദരം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പുറത്തിറക്കി.

  news18

  news18

  • Share this:
   മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇനി നിർമ്മാതാവും. സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ജു നിർമ്മിക്കുന്നത്. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ മഞ്ജു തന്നെയാണ് നായിക. മഞ്ജു വാരിയർ പ്രൊഡക്‌ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്.

   also read:തമിഴ് സൂപ്പർതാരം വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിൽ

   ലളിതം സുന്ദരം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പുറത്തിറക്കി. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

   ഹരിനാരയണനാണ് ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത്. സംഗീതം നൽകുന്നത് ബിജിബാലാണ്. പി. സുകുമാറാണ് ഛായാഗ്രഹണം.


   നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രണയ വർണങ്ങൾ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കുടമാറ്റം, സല്ലാപം എന്നിവയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ.

   മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്യാംപസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കെത്തിയ മധു മായാമോഹിനി, സ്വലേ എന്നീ ചിത്രങ്ങളുടെ സഹനിർമാതാവായിരുന്നു.
   Published by:Gowthamy GG
   First published:
   )}