ആ സ്ക്രിപ്റ്റ് കേട്ടുകൊണ്ടിരിക്കുമ്പോൾ അച്ഛനമ്മമാരുടെ മുഖ ഭാവത്തിലായിരുന്നു എന്റെ ശ്രദ്ധ: ഓർമ്മകളുമായി മഞ്ജു വാര്യർ

Manju Warrier recollects memories of playing an avenging seductress in Kannezhuthi Pottumthottu | വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചതിനെപ്പറ്റി മഞ്ജു വ്യക്തമാക്കുന്നു

News18 Malayalam | news18-malayalam
Updated: October 30, 2019, 2:16 PM IST
ആ സ്ക്രിപ്റ്റ് കേട്ടുകൊണ്ടിരിക്കുമ്പോൾ അച്ഛനമ്മമാരുടെ മുഖ ഭാവത്തിലായിരുന്നു എന്റെ ശ്രദ്ധ: ഓർമ്മകളുമായി മഞ്ജു വാര്യർ
കണ്ണെഴുതി പൊട്ടും തൊട്ട് സിനിമയിൽ മഞ്ജു വാര്യർ
  • Share this:
അച്ഛനമ്മമാരുടെ ഖാതകനെ വശീകരിച്ച് വക വരുത്തുക. മഞ്ജു വാര്യരുടെ സിനിമാ ജീവിതം രണ്ടായി പകുത്താൽ, വളരെ പ്രാധാന്യമേറിയതും നിർണ്ണായകവുമായ സിനിമയാണ് 'കണ്ണെഴുതി പൊട്ടുംതൊട്ട്'. അന്ന് വെള്ളിത്തിരയിൽ നിന്നും മറഞ്ഞ മഞ്ജുവിനെ പ്രേക്ഷകർ കാണുന്നത് വർഷങ്ങൾക്കിപ്പുറം 'ഹൗ ഓൾഡ് ആർ യു'വിലാണ്.

വളരെ ചെറിയ പ്രായത്തിലാണ് മുതിർന്ന നടൻ തിലകനൊപ്പം മത്സരിച്ച് അഭിനയിക്കുന്ന നായികാ കഥാപാത്രമാവാൻ മഞ്ജു തീരുമാനിക്കുന്നത്. ഒരു ഓൺലൈൻ സിനിമാ മാഗസിന് നൽകിയ അഭിമുഖത്തിൽ അത്രയും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചതിനെപ്പറ്റി മഞ്ജു വ്യക്തമാക്കുന്നു.

സംവിധായകൻ ടി.കെ. രാജീവ് കുമാർ നിർമ്മാതാക്കളായ മണിയൻപിള്ള രാജു, സുരേഷ് കുമാർ എന്നിവരാണ് സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കുന്ന നേരത്ത് മഞ്ജുവിനൊപ്പം ഉണ്ടായിരുന്നത്. കേട്ടുകൊണ്ടിരിക്കുമ്പോൾ മഞ്ജു അച്ഛനമ്മമാരുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. അവർ വളരെ സന്തോഷത്തിലായിരുന്നു. സിനിമ ചെയ്യാൻ മഞ്ജുവിന് അത്യന്തം താത്‌പര്യം തോന്നി. അന്ന് മഞ്ജുവിന്റെ മനസ്സിൽ ലൊക്കേഷന്റെ ഭംഗിയും ഷൂട്ടിംഗ് രസങ്ങളും മാത്രമേ ചിന്ത പോയുള്ളൂ എന്നും പറയുന്നു. കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാനുള്ള പക്വത എത്തിയത് ഇപ്പോഴാണ്.

ഇപ്പോൾ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ജീവിതാനുഭവങ്ങൾ സഹായകമാണ് എന്നും മഞ്ജു പറയുന്നു.

First published: October 30, 2019, 2:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading