നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ചില അടുക്കള വിശേഷങ്ങളുമായി സുരാജ് വെഞ്ഞാറമൂടും നിമിഷയും; 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സെക്കന്റ് ലുക്ക് പോസ്റ്റർ ഇതാ

  ചില അടുക്കള വിശേഷങ്ങളുമായി സുരാജ് വെഞ്ഞാറമൂടും നിമിഷയും; 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സെക്കന്റ് ലുക്ക് പോസ്റ്റർ ഇതാ

  Manju Warrier releases the second look poster of The Great Indian Kitchen | 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയ്ക്ക് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം

  ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

  ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

  • Share this:
   കതിർമണ്ഡപത്തിൽ ഇരിക്കുന്ന നായകന്റെയും നായികയുടെയും ചിത്രമുള്ള ഫസ്റ്റ് ലുക്ക് ഇറങ്ങിയതിനു ശേഷം ചില അടുക്കള വിശേഷങ്ങളുമായി സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും സെക്കന്റ് ലുക്ക് പോസ്റ്ററിൽ. 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' അഥവാ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ മഞ്ജു വാരിയർ പുറത്തിറക്കി.

   'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി. ടൊവിനോ തോമസ് നായകനായ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന സിനിമയ്ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ്. രാജ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.   ഫ്രാൻസിസ് ലൂയിസാണ് എഡിറ്റര്‍. മൃദുല ദേവി എസ്., ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് സൂരജ് എസ്. കുറുപ് സംഗീതം നൽകുന്നു.

   കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്റ്റാൻഡ് അപ്പ്, ചോല തുടങ്ങിയ ചിത്രങ്ങളിൽ നിമിഷ നായികാ വേഷം ചെയ്തിരുന്നു. ശേഷം പുറത്തിറങ്ങുന്ന നിമിഷയുടെ ചിത്രങ്ങളിൽ ഒന്നാണിത്. വൺ, തുറമുഖം, മാലിക് തുടങ്ങിയ ചിത്രങ്ങളിൽ നിമിഷ വേഷമിടുന്നുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ആണ്
   റിലീസായതിൽ വച്ച് സുരാജിന്റെ ഏറ്റവും പുതിയ ചിത്രം.

   ജിയോ ബേബിയുടെ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ടി.വി.യിൽ റിലീസ് ചെയ്ത ചിത്രമാണ്.
   Published by:user_57
   First published:
   )}