• HOME
  • »
  • NEWS
  • »
  • film
  • »
  • Vellarikkappattanam |മഞ്ജു വാര്യര്‍- സൗബിന്‍ ഷാഹിര്‍ ഒന്നിക്കുന്ന 'വെള്ളരിക്കപ്പട്ടണം' ചിത്രീകരണം തുടങ്ങി

Vellarikkappattanam |മഞ്ജു വാര്യര്‍- സൗബിന്‍ ഷാഹിര്‍ ഒന്നിക്കുന്ന 'വെള്ളരിക്കപ്പട്ടണം' ചിത്രീകരണം തുടങ്ങി

'വെള്ളരിക്കാപട്ടണ'ത്തിന്റ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകന്‍ മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്.

  • Share this:
മഞ്ജു വാര്യര്‍(Manju Warrier)-സൗബിന്‍ ഷാഹിര്‍(Soubin Shahir) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന 'വെള്ളരിക്കാപട്ടണം' (Vellarikkappattanam) എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീ ക്ഷേത്രത്തിലായിരുന്നു പൂജ.

മഞ്ജുവാര്യര്‍ ദീപം തെളിയിച്ചു. എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. അഭിരാമി ഭാര്‍ഗവന്‍ ആദ്യ ക്ലാപ്പടിച്ചു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്റ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകന്‍ മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്.

സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍,
പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

അലക്‌സ് ജെം പുളിക്കന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കെ ആര്‍ മണി. അപ്പു ഭട്ടതിരി, അര്‍ജുന്‍ ബെന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംങ് നിര്‍വഹിക്കുന്നത്. മധു വാസുദേവന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജ്യോതിഷ് ശങ്കര്‍, അസോസിയേറ്റ് ഡയറക്ടര്‍-ശ്രീജിത് നായര്‍, കെ.ജി.രാജേഷ് കുമാര്‍, പി.ആര്‍.ഒ- എ.എസ്.ദിനേശ്.

Marakkar | മരക്കാര്‍ തിയറ്ററിലേക്കെത്തുമോ? തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഒടിടിയില്‍ എത്താന്‍ ചര്‍ച്ചയ്ക്ക് ഫിയോക്

തൃശൂര്‍: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍(Mohanlal-Priyadarsan) ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയറ്ററില്‍(Theater) തന്നെ റിലീസ് ചെയ്‌തേക്കും. 150 തിയറ്ററുകളുടെ കൂട്ടായ്മ സിനിമ റിലീസ് സംബന്ധിച്ച് നിര്‍മാതാക്കളുമായി സംസാരിച്ചു തുടങ്ങി. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഒടിടിയിലേക്ക് മാറ്റുന്ന കാര്യം ചര്‍ച്ചയിലുണ്ട്.

തിയേറ്റര്‍ റിലീസിനായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചില നിബന്ധനകള്‍ മുന്നോട്ടു വച്ചെങ്കിലും, ഉടമകള്‍ തയാറാവാത്തതിനാല്‍ ഒടുവില്‍ ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യും എന്ന നിലയിലെത്തുകയായിരുന്നു. സാധാരണ തിയറ്റര്‍ റിലീസ് ചെയ്യുന്ന സിനിമ 42 ദിവസത്തിന് ശേഷമാണ് ഒടിടിയ്ക്ക് നല്‍കുക. ഇപ്പോള്‍ ഒടിടി കരാര്‍ ഭേദഗതി വരുത്തിയാണ് മരക്കാര്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ എത്തുന്നതോടെ കാണികള്‍ തിയറ്ററുകളില്‍ തിരിച്ചെത്തു എന്നാണ് എല്ലാ സംഘടനകളും ചൂണ്ടിക്കാട്ടിയുള്ളത്.

റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ഒടിടി സമയപരിധിയില്‍ മാറ്റം വരുത്താന്‍ ഫിലിം ചേംബര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേമസമയം ഒരേ സമയം ഒടിടിയിലും തിയറ്ററിലും സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ഫിയോക് അംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

ജില്ലകളില്‍ തിയറ്റര്‍ ഉടമകളുടെ യോഗം ചേര്‍ന്നുകഴിഞ്ഞു. ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണോയെന്ന അഭിപ്രായം തേടുന്നതിനാണ് ഫിയോക് ഹിതപരിശോധന നടത്തുന്നത്.

അതേസമയം ചെന്നൈയില്‍ മരക്കാറിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു. നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ സ്‌ക്രീനിങ്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മരക്കാര്‍ ഒരു ഉത്സവം തന്നെയായിരിക്കുമെന്ന് പ്രിവ്യൂ ഷോ കണ്ടതിന് ശേഷം ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സി ജെ റോയ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Published by:Sarath Mohanan
First published: