ഹൊറർ ത്രില്ലറുമായി മഞ്ജുവും സണ്ണിയും പേടിപ്പിക്കാനെത്തുന്നു

Manju Warrier Sunny Wayne horror thriller starts rolling | ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചു

News18 Malayalam | news18-malayalam
Updated: December 12, 2019, 6:33 PM IST
ഹൊറർ ത്രില്ലറുമായി മഞ്ജുവും സണ്ണിയും പേടിപ്പിക്കാനെത്തുന്നു
സ്വിച്ചോൺ കർമ്മത്തിൽ നിന്നും
  • Share this:
മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിംങ് തിരുവനന്തപുരം കുറുവന്‍കോണത്ത് ആരംഭിച്ചു. സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, നവാസ് വള്ളിക്കുന്ന്, നിരഞ്ജന അനൂപ്, ബാബു അന്നൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ജിസ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നു തിരക്കഥ, സംഭാഷണമെഴുതുന്നു. സംഗീതം: ഡൗന്‍ വിന്‍സെന്റ്,എഡിറ്റര്‍: മനോജ് സി.എസ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ബിനീഷ് ചന്ദ്രന്‍.
Published by: meera
First published: December 12, 2019, 6:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading