• HOME
  • »
  • NEWS
  • »
  • film
  • »
  • സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക മഞ്ജു വാര്യർ

സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക മഞ്ജു വാര്യർ

Manju Warrier to act in her brother Madhu Warier's debut directorial | നായകൻ ബിജു മേനോൻ

ബിജു മേനോൻ, മഞ്ജു വാര്യർ

ബിജു മേനോൻ, മഞ്ജു വാര്യർ

  • Last Updated :
  • Share this:
    ഒരു ഇടവേളക്ക് ശേഷം മധു വാര്യർ തിരിച്ചു വരികയാണ്. ഇത്തവണ പക്ഷെ സംവിധായകന്റെ കുപ്പായം അണിഞ്ഞാവും മധുവിന്റെ വരവ്. ആദ്യ ചിത്രത്തിൽ നായിക സഹോദരിയായ മഞ്ജു വാര്യരാണ്. നായകൻ ബിജു മേനോൻ. ആദ്യ കാലങ്ങളിൽ ബിജുവിന്റെ നായികായായി മഞ്ജു വേഷമിട്ടിട്ടുണ്ട്. ദില്ലിവാലാ രാജകുമാരൻ, ഇന്നലെകളില്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണങ്ങൾ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിൽ ഇവർ ജോഡികളായിട്ടുണ്ട്.



    ഫേസ്ബുക് പോസ്റ്റ് വഴി ആദ്യ സംവിധാന ചിത്രത്തെപ്പറ്റി മധു വിവരിക്കുന്നു. "ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. Mohandas Damodaran നിർമ്മിച്ച് Pramod Mohan ന്റെ രചനയിൽ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു." പോസ്റ്റ് ഇങ്ങനെ.

    ഒരുകാലത്തെ ജോഡികൾ വർഷങ്ങൾക്ക് ശേഷം തിരികെ എത്തുന്നത് കാണാൻ ഇനി പ്രേക്ഷകർക്ക് കാത്തിരിക്കാം. സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജിൽ ആണ് മഞ്ജുവിന്റേതായി പുറത്തു വരാനുള്ളത്. നാദിർഷ സംവിധാനം ചെയ്തു പുറത്തു വന്ന മേരാ നാം ഷാജിയാണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം.

    First published: