നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Manju Warrier | ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ മഞ്ജു വാര്യർ നായികയാവുന്നു; 'നയൻ എം.എം.'

  Manju Warrier | ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ മഞ്ജു വാര്യർ നായികയാവുന്നു; 'നയൻ എം.എം.'

  Manju Warrier to play female lead in Dhyan Sreenivasan movie 9MM | ചിത്രത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

  മഞ്ജു വാര്യർ

  മഞ്ജു വാര്യർ

  • Share this:
   സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനിൽ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നയൻ എം.എം.'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

   ഫണ്ടാസ്റ്റിക്‌ ഫിലിംസിന്റെ ബാനറിൽ വെെശാഖ് സുബ്രഹ്മണ്യം, അജു വർഗ്ഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ധ്യാൻ ശ്രീനിവാസൻ കഥയും, തിരക്കഥയും സംഭാഷണവുമെഴുതുന്നു. വെട്രി പളനിസാമി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് സാം സി.എസ്. സംഗീതം പകരുന്നു. എഡിറ്റർ: സംജിത്ത് മുഹമ്മദ്. കോ പ്രൊഡ്യുസർ: ടിനു തോമസ്.
   2019 ൽ റിലീസ് ചെയ്ത 'പ്രതി പൂവന്കോഴിയാണ്' മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം. ശേഷം നായികാ കഥാപാത്രം ചെയ്യുന്ന 'മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം' എന്ന ബിഗ് ബജറ്റ് സിനിമ കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രദർശനത്തിനെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. സുബൈദ എന്ന കഥാപാത്രമാണ് ഈ സിനിമയിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്.

   കയറ്റം, ജാക്ക് ആൻഡ് ജിൽ, ചതുർമുഖം, ദി പ്രീസ്റ്, ലളിതം സുന്ദരം, പടവെട്ട്‌, വെള്ളരിക്ക പട്ടണം എന്നീ മഞ്ജു വാര്യർ ചിത്രങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
   Published by:user_57
   First published:
   )}