നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Manju Warrier | മഞ്ജു വാര്യർ ഇനി മലയാളവും അറബിയും പറയും; ആയിഷയുടെ പ്രഖ്യാപനവുമായി താരം

  Manju Warrier | മഞ്ജു വാര്യർ ഇനി മലയാളവും അറബിയും പറയും; ആയിഷയുടെ പ്രഖ്യാപനവുമായി താരം

  Manju Warrier to star in Malayalam-Arabic movie Ayisha | മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രമാണ് 'ആയിഷ'

  ആയിഷ

  ആയിഷ

  • Share this:
   മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രമാണ് 'ആയിഷ'. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ - അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂർണ്ണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്.

   മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംഗീതം- എം. ജയചന്ദ്രൻ, സഹ-നിർമ്മാണം- ഷംസുദ്ധീൻ എം.ടി., ഹാരിസ് ദേശം, പി.ബി. അനീഷ്, സക്കറിയ വാവാട്.
   ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവ്വഹിക്കുന്നു.

   എഡിറ്റർ- അപ്പു എൻ. ഭട്ടതിരി, കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- മസ്ഹർ ഹംസ, ചമയം- റോണക്സ് സേവ്യർ, ശബ്ദ സംവിധാനം- ടോണി ബാബു, ഗാനരചന- ബി.കെ. ഹരി നാരയണൻ, സുഹൈൽ കോയ, നിർമ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിർമ്മാണ നിർവ്വഹണം - റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ബിനു ജി., സ്റ്റിൽസ്-രോഹിത് കെ. സുരേഷ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്. 2022 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

   Also read: മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ; ലേഡീ സൂപ്പർസ്റ്റാറിന്റെ മികച്ച അഞ്ച് സിനിമകൾ

   മലയാള സിനിമയിലെ ഏക ലേഡീ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ കേരളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ്. നടിയും നിർമ്മാതാവുമായ മഞ്ജു വാര്യർ 1995ൽ തന്റെ 17-ാം വയസ്സിൽ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

   ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, ഏഴ് ഫിലിംഫെയർ അവാർഡ് സൗത്ത് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ മഞ്ജു വാര്യർ നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ തുടർച്ചയായി നാല് തവണ (1996–99) ഫിലിം ഫെയർ അവാർഡ് നേടിയ ഏക മലയാളി നടി എന്ന റെക്കോർഡും മൊത്തത്തിൽ ഏഴ് തവണ എന്ന റെക്കോർഡും മഞ്ജുവിന് സ്വന്തമാണ്.

   പിറന്നാൾ ദിനത്തിൽ മഞ്ജു അഭിനയിച്ച മികച്ച അഞ്ച് സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം...

   Summary: Manju Warrier announces her Malayalam - Arabic movie Ayisha. "Introducing you to AYISHA!!! Probably the first ever commercial film in Malayalam and Arabic languages! Looking forward to having this exciting journey," she wrote
   Published by:user_57
   First published:
   )}