• HOME
  • »
  • NEWS
  • »
  • film
  • »
  • Happy birthday Bhavana | ഭാവനയ്ക്ക് പിറന്നാൾ ആശംസിച്ച് മഞ്ജു വാര്യർ, കൂടെ സംയുക്ത വർമ്മയും

Happy birthday Bhavana | ഭാവനയ്ക്ക് പിറന്നാൾ ആശംസിച്ച് മഞ്ജു വാര്യർ, കൂടെ സംയുക്ത വർമ്മയും

Manju Warrier wishes Bhavana on her birthday | 'ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയ്ക്ക്!' ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

  • Share this:
    സിനിമയിൽ അവർ ഒന്നിച്ചില്ലെങ്കിലും, ഇന്നും ഉറ്റചങ്ങാതിമാരാണ് മഞ്ജു വാര്യരും (Manju Warrier), ഭാവനയും (Bhavana), സംയുക്തയും (Samyuktha Varma). എല്ലാക്കൊല്ലവും ഭാവനയുടെ പിറന്നാളിന് തോഴി മഞ്ജുവിന്റെ വകയായി ഒരു ആശംസയുണ്ടാവും. ഇക്കുറിയും പതിവ് തെറ്റിയില്ല. മൂവർ സംഘം ചേർന്നുള്ള ചിത്രമാണ് ഇത്തവണ മഞ്ജു പോസ്റ്റ് ചെയ്തിട്ടുള്ളത്. 'ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയ്ക്ക്! ഞാൻ നിന്നെ സ്നേഹിക്കുന്നു. നിനക്കതറിയാമെന്ന് എനിക്കറിയാം', മഞ്ജു കുറിച്ചു.




    മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു എന്ന് സൂചന നൽകിയ ശേഷം ഇക്കഴിഞ്ഞ മാർച്ചിൽ ഭാവനയുടെ പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടിരുന്നു. തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നും നടന്മാരായ പൃഥ്വിരാജ്, ജയസൂര്യ എന്നിവരുൾപ്പടെ മലയാള സിനിമയിലെ പല സുഹൃത്തുക്കളും ജീവിതത്തിലെ ദുർഘട ഘട്ടത്തിൽ തനിക്ക് അവസരങ്ങൾ വാ​ഗ്ദാനം ചെയ്ത് സമീപിച്ചിരുന്നുവെന്നും ഭാവന ഒരഭിമുഖത്തിൽ പറയുകയുണ്ടായി.

    'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

    ഷറഫുദ്ദീൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിലിന്റേതാണ്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ചിട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം.

    അരുൺ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിർവ്വഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും ആണ്.

    2017ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോൺ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം. തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്ന് ഭാവന നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതേ അഭിമുഖത്തിൽ താൻ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണെന്ന സൂചനയും ഭാവന നൽകിയിരുന്നു.

    Summary: Manju Warrier wishes Bhavana on her birthday. Posting a photograph on her social media handles Manju wrote: 'The picture might be blurry, but the feelings are real. Happy birthday @bhavzmenon !!! To the strongest woman I've ever known! I love you and I know you know that'. The pic features Manju, Bhavana and Samyuktha Varma
    Published by:user_57
    First published: