നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കുമ്പളങ്ങിയിലെ 'പ്രശാന്ത്' വീണ്ടും; വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ യൂട്യൂബിൽ ഹിറ്റായി 'മനോഹരൻ'

  കുമ്പളങ്ങിയിലെ 'പ്രശാന്ത്' വീണ്ടും; വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ യൂട്യൂബിൽ ഹിറ്റായി 'മനോഹരൻ'

  Manoharan, a music album starring Suraj Pops making waves on YouTube | കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ സൂരജ് പോപ്‌സിന്റെ പുതിയ വീഡിയോ ആൽബം 'മനോഹരൻ' ശ്രദ്ധേയമാവുന്നു

  മനോഹരനിൽ സൂരജ് പോപ്സ്

  മനോഹരനിൽ സൂരജ് പോപ്സ്

  • Share this:
   കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ സൂരജ് പോപ്‌സിന്റെ പുതിയ വീഡിയോ ആൽബം 'മനോഹരൻ' ശ്രദ്ധേയമാവുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം മനോഹരമായ പ്രണയ പശ്ചാത്തലത്തിൽ ചെയ്തിരിക്കുന്നു. കേരളത്തിലേക്ക് വരുന്ന വിദേശ വിനോദ സഞ്ചാരിയുമായി പ്രണയത്തിലാവുന്ന മലയാളി ടൂറിസ്റ്റ് ഗൈഡിന്റെ കഥയാണ് ആറ് മിനിറ്റോളം വരുന്ന ആൽബത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

   ഈ ആൽബം മൂന്നു ലക്ഷത്തോളം വ്യൂസ് നേടിക്കഴിഞ്ഞു. സൂരജ് പോപ്‌സിനൊപ്പം ഈവ്ലിൻ മ്യൂറർ എന്ന വിദേശ വനിത നായികാ വേഷത്തിലെത്തുന്നു.

   സാദർ നെടുമങ്ങാട് ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നു. റാബിയ സാദർ ആണ് മ്യൂസിക് പ്രൊഡക്ഷൻ. സൂര്യ രാജ് എൻ.എസ്. സംവിധാനം ചെയ്ത ആൽബം അനൂപ് കടമ്പാട്ട് നിർമ്മിച്ചിരിക്കുന്നു. ക്യാമറ: വേണു ശശിധരൻ ലേഖ.

   Published by:meera
   First published:
   )}