മനോജ് കെ. ജയൻ (Manoj K. Jayan), ഇന്ദ്രൻസ് (Indrans) എന്നിവരെ പ്രധാന കഥാപാത്രമാക്കി ബിജു സി. കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാലവർഷക്കാറ്റ്' (Kaalavarshakkattu). ഛായം, തഥാ, സാക്ഷി, കഥ മൗനമൊഴി, ഇരുവഴി തിരിയുന്നിടം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ബിജു സി. കണ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം കരുവാറ്റയിൽ വെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.
ഷോബി തിലകൻ, ജയൻ ചേർത്തല, ആന്റൊ മരട്, ഷിബു തിലകൻ, ആദിനാട് ശശി, രാജൻ ഇടുക്കി, ലതാ ദാസ്, സുകന്യ, അമല എസ്. പല്ലവി, അംബിക മോഹൻ, മിനി അരുൺ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
എസ്.ആർ.എം. സിനിമാസിന്റെ ബാനറിൽ സവാദ് പി.എ., ഡോക്ടർ റെജി മാത്യു കരുവാറ്റ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രഞ്ജിത്ത് ദിവാൻ നിർവഹിക്കുന്നു. മജ്ജു രാമൻ, സന്തോഷ് അമ്പാട്ട് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
എഡിറ്റർ- മുകേഷ് മുരളി, ഗാനരചന- സന്തോഷ് അമ്പാട്ട്, സംഗീതം - രാഹുൽ സി.ഡി., കല- ഗ്ലാറ്റൻ പീറ്റർ, മേക്കപ്പ്- നീന പയ്യാനയ്ക്കൽ, വസ്ത്രാലങ്കാരം-ആദി കൃഷ്ണ, സ്റ്റിൽസ്- ശ്യാം പുളിക്കാനാക്ക്, പി.ആർ.ഒ. -എ.എസ്. ദിനേശ്.
Also read: പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേര്‍ക്കുനേര്‍; 'ജന ഗണ മന' റിലീസ് തീയതി പ്രഖ്യാപിച്ചു
ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം വീണ്ടും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേര്‍ക്കുനേര്‍ വരുന്ന ത്രില്ലറായി 'ജന ഗണ മന' റീലിസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ടിജോ ജോസ് ആണ്.
ഏപ്രില്‍ 28ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഡിജോ ജോസ് ആന്റണി. റിപ്പബ്ലിക് ദിനത്തില്‍ ചിത്രത്തിന്റെ പ്രൊമോ പുറത്തിറക്കിയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ശ്രീ ദിവ്യ, ധ്രുവന്, ശാരി, ഷമ്മി തിലകന്, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്, ഹരി കൃഷ്ണന്, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, ശുഭ വെങ്കട്, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Summary: Kaalavarshakkttu directed by Biju C. Kannan has Manoj K. Jayan and Indrans playing lead roles
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.