• HOME
  • »
  • NEWS
  • »
  • film
  • »
  • മഖ്ബൂൽ സൽമാൻ നായകനാവുന്ന മാഫി ഡോണ

മഖ്ബൂൽ സൽമാൻ നായകനാവുന്ന മാഫി ഡോണ

  • Last Updated :
  • Share this:
    മഖ്‌ബൂൽ സൽമാൻ നായകനാവുന്ന ചിത്രമാണ് മാഫി ഡോണ. നായിക ശ്രീവിദ്യ. പോളി വടക്കൻ സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോഷി മുരിങ്ങൂരാണ്. തൃപ്പുണിത്തുറയാണ് പ്രധാന ലൊക്കേഷനുകളിൽ ഒന്ന്. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഏതാനും ദിവസങ്ങൾക്കു മുൻപ് കൊരട്ടിയിൽ നടന്നു.

    സായ് പല്ലവിയുടെ തകർപ്പൻ ഡാൻസ്, മാരി 2 റൗഡി ബേബി

    മലയാള സിനിമയിലെ പ്രസിദ്ധ താര കുടുംബത്തിലെ ഇളമുറക്കാരനാണ് മഖ്‌ബൂൽ. ടെലിവിഷൻ/സിനിമ താരം ഇബ്രാഹിം കുട്ടിയുടെ മകനും മമ്മൂട്ടിയുടെ അനന്തിരവനുമാണ് മഖ്‌ബൂൽ. എ.കെ. സാജൻ സംവിധാനം ചെയ്ത അസുരവിത്തിലൂടെയായിരുന്നു അഭിനയ ജീവിതത്തിനു തുടക്കം. ശേഷം അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനിയിൽ നായക വേഷം കൈകാര്യം ചെയ്‌തു.

    പറയാൻ ബാക്കി വച്ചത്, ഒരു കൊറിയൻ പടം, കസബ, മാസ്റ്റർപീസ്, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിരൺ രാജ്, ജൂബിൽ രാജ്, ശരൺ, മഷേൽ, ജോബി, ജെയ്സ്, നീനാ കുറുപ്പ്, ഫാജിത എന്നിവരാണ് മാഫി ഡോണയിലെ മറ്റു താരങ്ങൾ. ജാസി ഗിഫ്റ്റാണ് സംഗീതം.

    First published: