• HOME
 • »
 • NEWS
 • »
 • film
 • »
 • മരട്‌ 357 'ദി വെര്‍ഡിക്ട്' ആയി തിയേറ്ററിലെത്തുന്നു; റിലീസ് നവംബറിൽ

മരട്‌ 357 'ദി വെര്‍ഡിക്ട്' ആയി തിയേറ്ററിലെത്തുന്നു; റിലീസ് നവംബറിൽ

Maradu 357 to be released as The Verdict in theatres in November | ചിത്രം തിയേറ്റർ റിലീസായി എത്തും

ദി വെർഡിക്ട്

ദി വെർഡിക്ട്

 • Last Updated :
 • Share this:
  ഫ്ലാറ്റ് ജീവിതത്തിന്റെ നേർക്കാഴ്ചയുമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം 'ദി വെർഡിക്ട്' (The Verdict) റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം തിയേറ്റർ റിലീസായി നവംബർ മാസത്തിൽ എത്തും.

  "നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മരട്‌ 357 ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പേര് മാറ്റി 'വിധി (ദി വെര്‍ഡിക്ട്)' എന്ന പേരിൽ നവംബർ 25 തിയേറ്റർ റിലീസ് ചെയ്യുന്നു. പ്രാത്ഥനയും പിന്തുണയും കൂടെ വേണം ഈ സിനിമ നിരാശപ്പെടുത്തില്ല," സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.

  ചില പരാതികളുടെ അടിസ്ഥാനത്തില്‍ എറണാകുളം മുന്‍സിഫ് കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞിരുന്നു. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.

  തുടര്‍ന്ന് കേസ് ഹൈക്കോടതിയില്‍ എത്തി. എന്നാല്‍ വിചാരണയ്ക്ക് ശേഷം തീരുമാനം എടുക്കാനായി മന്ത്രാലയത്തിന് കൈമാറിയിരുന്നു. വിചാരണയ്ക്ക് ശേഷം ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 'മരട് 357' എന്ന പേര് മാറ്റി 'വിധി (ദി വെര്‍ഡിക്ട്)' എന്നാക്കിയതായി സംവിധായകന്‍ അറിയിച്ചു.

  സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ 'U' സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്.

  ഫ്ളാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥ പറയുന്ന ചിത്രം ഭൂമാഫിയകള്‍ക്കെതിരെയുള്ള ഒരു സിനിമ എന്ന നിലയിലാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

  അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

  Also read: വിക്കിയുടെ നെഞ്ചോട് ചേർന്ന് നയൻതാര; ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് ജന്മദിനം

  മനസ്സിനക്കരെയിലെ നാടൻ പെൺകൊടിയായി വന്ന് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നയൻതാരയ്ക്ക് (Nayanthara) ഇന്ന് ജന്മദിനം. പിറന്നാളിന് ആഘോഷപൂർവ്വമായ പാർട്ടി ഒരുക്കിയാണ് പ്രിയതമൻ വിഗ്നേഷ് ശിവൻ (Vignesh Shivan) സന്തോഷം പങ്കിട്ടത്. വിക്കി എന്ന വിഗ്നേഷ് പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ച ശേഷം പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ വിഗ്നേഷ് പോസ്റ്റ് ചെയ്തുകഴിഞ്ഞു. കമ്പക്കെട്ടിന്റെ അകമ്പടിയോടു കൂടിയുള്ള ജന്മദിനാഘോഷമാണ് നയൻതാരയ്ക്ക്.

  തെന്നിന്ത്യയിലാകെ ഒരുപോലെ ആരാധകരുള്ള നടിയാണ് നയൻതാര. ഭാഷാ വ്യത്യാസമില്ലാതെ സിനിമയിൽ സജീവമാണെങ്കിലും ടെലിവിഷൻ അഭിമുഖങ്ങളിൽ അപൂർവമായി മാത്രമേ നയൻതാര പ്രത്യക്ഷപ്പെടാറുള്ളൂ. സിനിമാ പ്രമോഷൻ പരിപാടികളിൽ നിന്നുപേലും താരം വിട്ടുനിൽക്കാറാണ് പതിവ്. എന്നാൽ ഒരു അഭിമുഖത്തിൽ സംവിധായകൻ വിഗ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയൻസ് തുറന്നു പറഞ്ഞിരുന്നു.

  സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടി വി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയൻസ് പ്രത്യക്ഷപ്പെട്ടത്. ഈ അഭിമുഖത്തിൽ കുടംബാംഗങ്ങളെ കുറിച്ചും വിഗ്നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയൻസ് പറഞ്ഞിരുന്നു.
  Published by:user_57
  First published: