• HOME
  • »
  • NEWS
  • »
  • film
  • »
  • വീരനായകനായി മോഹൻലാൽ; മരയ്ക്കാർ ടീസർ പുറത്തിറങ്ങി

വീരനായകനായി മോഹൻലാൽ; മരയ്ക്കാർ ടീസർ പുറത്തിറങ്ങി

Marakkar Arabikadalinte Simham teaser unveiled | മരക്കാറിന്റെ കൗണ്ട്ഡൗൺ ലിങ്കിന് റിലീസിന് മുൻപേ 14K ലൈക്കും 1.1K ഡിസ്‌ലൈക്കും

മരക്കാറിൽ മോഹൻലാൽ

മരക്കാറിൽ മോഹൻലാൽ

  • Last Updated :
  • Share this:
    മോഹൻലാൽ നായകനായി തിയേറ്ററിലെത്താൻ തയാറെടുക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ടീസർ പുറത്തിറങ്ങി. ടീസർ റിലീസാവും മുൻപ് തന്നെ പോസ്റ്റ് ചെയ്ത മരയ്ക്കാർ ടീസർ കൗണ്ട്ഡൗൺ ലിങ്കിന് 14K ലൈക്കും 1 .1K ഡിസ്‌ലൈക്കും ലഭിച്ചു.

    5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്തും. പുതുവത്സരദിനത്തിൽ വരവറിയിച്ചു കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. കുതിരപ്പുറത്തേറി പായുന്ന മോഹൻലാലാണ് പോസ്റ്ററിൽ.

    ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ട് ഈ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രമാണ് ഫാസിലിന്.

    വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. നടൻ മുകേഷ് തൻ്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

    സുപ്രധാന നായികാ വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷൻ.

    First published: