ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. മോഹൻലാലിന്റെ (Mohanlal) ബ്രഹ്മാണ്ഡ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham) ആമസോൺ പ്രൈമിൽ (Amazon Prime) റിലീസാവുന്നു. ഡിസംബർ പതിനേഴാം തിയതി ചിത്രം ഡിജിറ്റൽ റിലീസിനെത്തും.
ആമസോൺ പ്രൈം വീഡിയോ 90 കോടി മുതൽ 100 കോടി രൂപ വരെ നൽകി പ്രദർശനാനുമതി വാങ്ങിയതായി റിപ്പോർട്ട് പുറത്തിറങ്ങിയിരുന്നു. ആമസോൺ ഇന്ത്യയിൽ നടത്തിയ ഏറ്റവും ചെലവേറിയ ഇടപാടുകളിൽ ഒന്നായിരുന്നു ഇതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.
100 കോടി രൂപ ബഡ്ജറ്റിലെ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ചെലവേറിയ സിനിമാ നിർമ്മാണങ്ങളിലൊന്നാണ് എന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. 90 കോടി മുതൽ 100 കോടി രൂപ വരെ നൽകിയാണ് ആമസോൺ ചിത്രം വാങ്ങിയതെങ്കിൽ, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൂടി ചേർന്നാൽ നിർമ്മാതാവിന് മികച്ച ലാഭം ലഭിക്കും.
തിയേറ്റർ റിലീസിന് മുൻപേ പ്രീ-ബുക്കിംഗ് ഇനത്തിൽ തന്നെ മുടക്കുമുതലായ 100 കോടി രൂപ ചിത്രം നേടിയെടുത്തിരുന്നു. ആദ്യ ദിനങ്ങളിൽ വൻ പ്രേക്ഷക പങ്കാളിത്തത്തോടെയാണ് ചിത്രം പ്രദർശിപ്പിച്ചത്.
തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദർശൻ ചിത്രം നേടിയത്. മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റിയൂം ഡിസൈനിനുള്ള അവാർഡ് സുജിത് സുധാകരൻ, വി. സായ് എന്നിവർ നേടി. സിദ്ധാർഥ് പ്രിയദർശൻ മികച്ച സ്പെഷ്യൽ എഫക്ടിനുള്ള പുരസ്കാരത്തിനും അർഹനായി.
ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.
മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, സുനിൽ ഷെട്ടി, അർജുൻ സർജ്ജ, പ്രഭു, മുകേഷ് തുടങ്ങിയവർ സിനിമയിലെ മറ്റു പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
Summary: Mohanlal movie 'Marakkar: Arabikadalinte Simham' is slated for digital release in December. The movie way reach digital audience via Amazon Prime Video on December 17. The film directed by Priyadarshan was made on a whopping budget of Rs 100 crores, a first in Malayalam
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor mohanlal, Marakkar, Marakkar - Arabikadalinte Simham, Mohanlal