• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോഹൻലാലിന്റെ മരയ്ക്കാർ 2020ൽ; റിലീസ് തിയതി പ്രഖ്യാപിച്ചു

Marakkar Arabikkadalinte Simham gets a release date | ചിത്രത്തിന്റെ റിലീസ് തിയതി മോഹൻലാൽ ട്വീറ്റ് ചെയ്ത് പ്രഖ്യാപിച്ചു

news18-malayalam
Updated: October 1, 2019, 2:43 PM IST
മോഹൻലാലിന്റെ മരയ്ക്കാർ 2020ൽ; റിലീസ് തിയതി പ്രഖ്യാപിച്ചു
മരയ്ക്കാറിന്റെ സെറ്റിൽ മോഹൻലാൽ
  • Share this:
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം 2020ൽ റിലീസ് ആവും. ചിത്രത്തിന്റെ റിലീസ് തിയതി മോഹൻലാലിന്റെ ട്വീറ്റ് വഴി പ്രഖ്യാപിച്ചു. 2020 മാർച്ച് 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ട് ഈ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രമാണ് ഫാസിലിന്.

വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. നടൻ മുകേഷ് തൻ്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.



First published: October 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...