മോഹന്‍ലാലിനെ (Mohanlal) പ്രധാന കഥാപാത്രമാക്കി പ്രിയദര്ശന് (Priyadarshan) സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം (Marakkar : Lion of The Arabian Sea) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ (Teaser) പുറത്ത്. ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടർന്ന് ചിത്രം റിലീസ് ചെയ്യുന്ന തീയതി നീണ്ടുപോവുകയുമായിരുന്നു. ഇപ്പോൾ ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ ചിത്രം റിലീസ് ആവാൻ ഒരുങ്ങി നിൽക്കവെയാണ് പുതിയ ടീസറുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്.
നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുന്നതിനുള്ള ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്ശന് ചിത്രം ഇതിനോടകം ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
Also read-
Marakkar |'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്ത്
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന് നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്, കസു നെഡ. ചമയം പട്ടണം റഷീദ്.
Marakkar | കേരളത്തില്‍ മാത്രം 600ല്‍ അധികം പ്രദര്‍ശനങ്ങള്‍; ഫാന്‍ഷോകളില്‍ റെക്കോര്‍ഡിട്ട് മരക്കാര്‍
നിരധി വിവാദങ്ങള്‍ക്കൊടുവില്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് തിയേറ്ററുകളില്‍ തന്നെ ഇറങ്ങുന്നതിന്റെ ആവേശം കൂട്ടാനായി ഫാന്‍സ് ഷോകളില്‍ റെക്കോര്‍ഡിടാന്‍ ഒരുങ്ങുകയാണ് മരക്കാര്‍.
റിലീസിന് 8 ദിവസം ശേഷിക്കെ നിലവില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ഫാന്‍സ് ഷോകളുടെ ചാര്‍ട്ട് പ്രസീദ്ധീകരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്. ഇതനുസരിച്ച് 600ല്‍ അധികം ഫാന്‍സ് ഷോകളാണ് റിലീസ് ദിനത്തില്‍ കേരളത്തില്‍ മാത്രം ചിത്രത്തിന്.
Also read-
Marakkar | കാലാപാനിയേക്കാള്‍ ലാര്‍ജ് സ്കെയിലില്‍ ഉള്ള സിനിമ; മരക്കാറിനെ കുറിച്ച് അല്‍ഫോന്‍സ് പുത്രന്
ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ ഒന്നാമത് തിരുവനന്തപുരം ജില്ലയാണ്. പിന്നാലെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളും. കേരളത്തിനു പുറമെ ഇന്ത്യയിലെ പല പ്രധാന റിലീസ് കേന്ദ്രങ്ങളിലും ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് ഫാന്‍സ് ഷോകള്‍ ഉണ്ട്. റിലീസ് ദിനത്തിലെ മരക്കാറിന്റെ ആഗോള ഫാന്‍സ് ഷോകളുടെ എണ്ണം ആയിരത്തിലേറെ വരുമെന്നും ഫൈനല്‍ ലിസ്റ്റ് ഡിസംബര്‍ 1ന് പ്രസിദ്ധീകരിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.