• HOME
  • »
  • NEWS
  • »
  • film
  • »
  • മരണ മാസ്സ് പാട്ട് കേൾക്കാം

മരണ മാസ്സ് പാട്ട് കേൾക്കാം

രജനികാന്ത്

രജനികാന്ത്

  • Last Updated :
  • Share this:
    രജനികാന്ത് നായകനാവുന്ന പേട്ടയിലെ മരണ മാസ്സ് ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് യൂട്യൂബിൽ എത്തിയിരിക്കുന്നത്. വിവേകിന്റെ വരികൾ ഈണമിട്ടിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. എസ്.പി. ബാലസുബ്രമണ്യവും അനിരുദ്ധും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നാല് വർഷങ്ങൾക്കു ശേഷമാണ് രജനികാന്തും- എസ്.പി.ബിയും ഒരു ഗാനത്തിൽ ഒന്നിക്കുന്നത്.



    രജനിയുടെ ആക്ഷൻ ചിത്രമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ട. കലാനിധി മാരനാണ് നിർമ്മാണം. രജിനിക്കൊപ്പം വിജയ് സേതുപതി, സിമ്രാൻ, തൃഷ, എം.ശശികുമാർ, നവാസുദ്ദിൻ സിദ്ദിഖി, ബോബി സിംഹ, ജെ. മഹേന്ദ്രൻ, ഗുരു സോമസുന്ദരം തുടങ്ങിയവരുമുണ്ട്.

    ക്യാമറ കൈകാര്യം ചെയ്യുന്നത് തിരുവാന്. എഡിറ്റിംഗ് വിവേക് ഹർഷൻ. സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌നാണ്. സുരേഷ് സെല്വരാജനാണ് പ്രൊഡക്ഷൻ ഡിസൈനർ. 2019 പൊങ്കൽ റിലീസായായി ചിത്രം തിയേറ്ററുകളിലെത്തും.

    First published: