• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇറ്റാലിയൻ ചലച്ചിത്ര മേളയിലേക്ക് മലയാളത്തിനഭിമാനമായി 'മരവൈരി'

Maravairi music video becomes the only Malayalam entry to the Militello International Film Festival in Italy | ടൊവിനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാൻ പോകുന്ന ജിതിൻ ലാലിന്റേതാണ് ഈ മ്യൂസിക് വീഡിയോ

news18-malayalam
Updated: August 16, 2019, 4:03 PM IST
ഇറ്റാലിയൻ ചലച്ചിത്ര മേളയിലേക്ക് മലയാളത്തിനഭിമാനമായി 'മരവൈരി'
മരവൈരിയുടെ പോസ്റ്റർ
news18-malayalam
Updated: August 16, 2019, 4:03 PM IST
മലയാളിയായ ജിതിൻ ലാൽ സംവിധാനം ചെയ്ത സംഗീത ആൽബം 'മരവൈരി' ഇറ്റലിയിലെ സ്വതന്ത്ര ചലച്ചിത്ര മേളയായ മിലിറ്റലോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഈ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു എൻട്രിയാണ് മരവൈരി. ചലച്ചിത്ര പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായ രേണുക അരുണിന്റെ പ്രൊജക്റ്റ് ആണിത്. കർണാട്ടിക്‌ പ്രോഗ്രസ്സിവ് റോക്ക് മ്യൂസിക് വീഡിയോ വിഭാഗത്തിൽ പെടുന്ന ആൽബമാണ് മരവൈരി. സ്ത്രീപക്ഷ പ്രമേയത്തിൽ ഒരുക്കിയ ഗാനത്തിൽ കേതകി നാരായൺ, ആരുഷി വേദിക എന്നിവർ വേഷമിടുന്നു.

ഫീച്ചർ ഫിലിം, ഡോക്യുമെന്ററി, ഷോർട് ഫിലിം, വീഡിയോ ക്ലിപ്പ് തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം. രൂപം സർമ സംവിധാനം ചെയ്ത 'വൺ ലിറ്റിൽ ഫിംഗർ', സുമിത് മിശ്രയുടെ 'വിൻഡോ' തുടങ്ങിയവയാണ് മറ്റു വിഭാഗങ്ങളിലെ ഇന്ത്യൻ ചിത്രങ്ങൾ. ഓഗസ്റ്റ് 30, 31 സെപ്റ്റംബർ 1 തുടങ്ങിയ തിയതികളിലാണ് മേള.



ഗോദ, കൽക്കി ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ച ജിതിൻ, ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിലൂടെ ആദ്യ സംവിധാന സംരംഭത്തിനൊരുങ്ങുകയാണ്. ലെന, നൈല, വമിഖ എന്നിവർ ഉൾപ്പെട്ട 'ബോധി, ഗതി, മുക്തി' എന്ന ആൽബം സംവിധാനം ചെയ്തതും ജിതിൻ ആണ്. ആൽബം ഉടൻ തന്നെ റിലീസ് ആവും.

വിനായക് ഗോപാലാണ് ക്യാമറ. ക്രീയേറ്റീവ് ഡയറക്ടർ, എഡിറ്റർ എന്നിവ കൈകാര്യം ചെയ്തത് ക്രിസ്റ്റി സെബാസ്റ്റ്യൻ. ആലാപനം: രേണുക അരുൺ. സംഗീത സംവിധാനം: സുമേഷ് പരമേശ്വർ.

First published: August 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...