അരിസ്റ്റോ സുരേഷ് (Aristo Suresh), സീമ ജി. നായർ (Seema G. Nair) പ്രധാന കഥാപാത്രങ്ങളാക്കി കെ.ആർ. ശിവകുമാർ സംവിധാനം ചെയ്യുന്ന 'മർഡിക' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അഷൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷീജ അൻസാരി തിരക്കഥയും സംഭാഷണവുമെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇളയവൻ നിർവ്വഹിക്കുന്നു.
കൊല്ലം ഫാത്തിമ കോളേജിലും കൊട്ടിയം ഭാഗങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ പുതുമുഖ നായകനും നായികയും ഉൾപ്പെടെ ഇരുപതോളം പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സാമൂഹിക പ്രസക്തമായ യാഥാർഥ്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് വെത്യസ്തതയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'മർഡിക'. പി.ആർ.ഒ. - എ.എസ്. ദിനേശ്.
Also read: സണ്ണിക്ക് പിന്നാലെ ജയസൂര്യയുടെ 'ഈശോ'യും ഒ.ടി.ടി. റിലീസിന്
പേരു കൊണ്ട് ഏറെ ചർച്ചയായ നാദിർഷ (Nadirsha) – ജയസൂര്യ (Jayasurya) ചിത്രം ‘ഈശോ’ (Eesho) ഒടിടി റിലീസിന് (OTT release) ഒരുങ്ങുന്നു. സോണി ലിവ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ 'ഈശോ' ഉടൻ റിലീസ് ചെയ്യും. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് എന്നാണ് വിവരം. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ.
ഈ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. "കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിത്," എന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. 'ഈശോ' എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണമാണ് ചില ക്രിസ്തീയ സംഘടനകള്‍ ഉയർത്തിയത്. എന്നാൽ പേര് മാറ്റില്ലെന്നും 'നോട്ട് ഫ്രം ദ ബൈബിള്‍' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.
ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഈശോ'. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.