നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മലയാളത്തിൽ വീണ്ടുമൊരു മാർഗംകളി പാട്ട്

  മലയാളത്തിൽ വീണ്ടുമൊരു മാർഗംകളി പാട്ട്

  • Share this:
   കട്ടപ്പനയിലെ ഋതിക് റോഷനിലെ പാരുടയ മറിയമേ ഗാനത്തിന് ശേഷം മലയാള സിനിമയിൽ വീണ്ടുമൊരു മാർഗംകളിപ്പാട്ടുമായി ജോസഫ്. ജോജു ജോർജ് നായകനാവുന്ന ചിത്രത്തിലെ കരിനീല കണ്ണുള്ള പെണ്ണ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സംവിധായകൻ ആഷിക് അബു ഫേസ്ബുക് പേജു വഴി പുറത്തിറക്കി. എന്നാലിത് മുഴുനീള മാർഗം കളി ഗാനമല്ല. ഇടയ്ക്കിടെ മാർഗം കളി താളം പിടിച്ചു പോകുന്നു എന്നതും പ്രത്യേകതയാണ്. ഹരിനാരായണന്റെ വരികൾക്ക് രജിൻ രാജ് സംഗീതം നൽകിയിരിക്കുന്നു. കാർത്തിക്, അഖില ആനന്ദ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.   എം. പദ്മകുമാർ ചിത്രത്തിലെ ജോജുവിന്റെ നായക വേഷത്തിനുള്ള ഹെവി ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കഥാപാത്രം എന്തെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ജോജു ആദ്യമായി നായക വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് ചിത്രത്തിന്. നെടുമുടി വേണു, ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോസഫ് ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.

   First published:
   )}