HOME » NEWS » Film » MOVIES MARHABA SONG FROM MERA NAM SHAJI

ഷാജിമാർ സമ്മേളിക്കുന്ന ഗാനമെത്തി; മേരാ നാം ഷാജിയിലെ മർഹബ

Marhaba song in Mera Naam Shaji: ഷാജിമാരായി ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവർ വേഷമിടുന്നു

news18india
Updated: March 22, 2019, 6:22 PM IST
ഷാജിമാർ സമ്മേളിക്കുന്ന ഗാനമെത്തി; മേരാ നാം ഷാജിയിലെ മർഹബ
Marhaba song in Mera Naam Shaji: ഷാജിമാരായി ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവർ വേഷമിടുന്നു
  • Share this:
മൂന്നു ഷാജിമാരുടെ കഥയുമായെത്തുന്ന മേരാ നാം ഷാജിയിലെ മർഹബ ഗാനം പുറത്തു വിട്ടു. ആദ്യമായി മൂന്നു ഷാജിമാരും ഒന്നിച്ചെത്തുന്ന ഗാനമാണ് ബോളിവുഡ് ഗായകൻ ജാവേദ് അലി ആലപിച്ചിരിക്കുന്ന 'മർഹബാ...' ഷാജിമാരായി ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവർ വേഷമിടുന്നു. ഷാജി, ഷാജി സുകുമാരൻ, ഷാജി ജോർജ് എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ. സന്തോഷ് വർമ്മ, മുന്ന ഷൗക്കത് അലി എന്നിവരുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് എമിൽ മുഹമ്മദ്.



എന്തിരനിലെ 'കിളിമൻജാരോ'യും, തുപ്പാക്കിയിലെ 'അലൈക ലൈക്ക'യും പാടിയത് ജാവേദാണ്. തെന്നിന്ത്യൻ ഭാഷകളായ കന്നടയിലും, തമിഴിലും പാടിയിട്ടുണ്ടെങ്കിലും കടുകട്ടി ഭാഷ മലയാളം തന്നെയെന്ന് ജാവേദ് റെക്കോർഡിങ് ഷൂട്ടിൽ ജാവേദ് പറയുന്നുണ്ടായിരുന്നു. ഇതിനു മുൻപ് ഗാംഗ്സ്റ്ററിലെ 'അള്ളാഹു അക്ബർ' എന്ന ഗാനം ആലപിച്ചെങ്കിലും തനി മലയാളം ഇതാദ്യം. റെക്കോർഡിങ് സ്റ്റുഡിയോയിലെ മേക്കിങ് വീഡിയോയിൽ രസകരമായ പരിശീലനവും ആലാപനവും ഉണ്ട്.

അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 2018 നവംബർ മാസം ചിത്രീകരണം ആരംഭിച്ചു. ബി. രാകേഷ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഡി ഒ പി. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ. ജോൺ കുട്ടിയുടേതാണ് എഡിറ്റിംഗ്.

First published: March 22, 2019, 6:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories