HOME » NEWS » Film » MOVIES MARIKKAR ARABIKKADALINTE SIMHAM STARTS ROLLING

മരയ്ക്കാർ ചിത്രീകരണം ആരംഭിച്ചു

news18india
Updated: December 1, 2018, 11:55 AM IST
മരയ്ക്കാർ ചിത്രീകരണം ആരംഭിച്ചു
  • Share this:
മോഹൻലാലിൻറെ മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. സംവിധായകൻ പ്രിയദർശൻ, നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം മറ്റു പ്രധാന അണിയറ പ്രവർത്തകരും പൂജാ വേളയിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞകാലം പറയുന്ന മരയ്ക്കാറിനു വേണ്ടി സാബു സിറിളിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ പടുകൂറ്റൻ സെറ്റ് ആണ് ഒരുങ്ങുന്നത്. ഇതിൽ കപ്പലിന്റെ മാതൃക ശ്രദ്ധേയമാണ്.



വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിൻറെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ, അഥവാ കുട്ട്യാലി മരയ്ക്കാർ ആയെത്തുന്നത് മധുവാണ്. സുനിൽ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. നടൻ മുകേഷ് തന്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്.

നവംബർ മാസം, കേരളപ്പിറവി ദിനത്തിൽ, ആരംഭിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും, പ്രളയ ദുരിതാശ്വാസത്തിനായി നടക്കുന്ന താര സംഘടനയുടെ സ്റ്റേജ് ഷോക്ക് സൗകര്യമൊരുക്കാനായി മാറ്റി വയ്ക്കുകയായിരുന്നു. ചിത്രത്തിലെ താരങ്ങളിൽ ഏറിയ പങ്കും സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.

First published: December 1, 2018, 11:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories