• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES MARIYAM VANNU VILAKKOOTHI MOVIES TEASER HAS COME

അജു വർഗീസിനെ പടമാക്കി മാലയിട്ട പടത്തിന്റെ ടീസർ പുറത്തിറങ്ങി

Mariyam Vannu Vilakkoothi movie's teaser has come | വീണ്ടും പ്രേമം സിനിമയിലെ സംഘം ഒന്നിക്കുന്ന ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'

ചിത്രത്തിനായി ഡിസൈൻ ചെയ്ത അജുവിന്റെ ഫോട്ടോ

ചിത്രത്തിനായി ഡിസൈൻ ചെയ്ത അജുവിന്റെ ഫോട്ടോ

  • Share this:
    ‘ഇതിഹാസ’ എന്ന ചിത്രത്തിന് ശേഷം ARK മീഡിയയുടെ ബാനറില്‍ രാജേഷ്‌ ആഗസ്റ്റില്‍ നിര്‍മ്മിച്ച്‌ നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘മറിയം വന്ന് വിളക്കൂതി’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ അജു വര്‍ഗീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. അജുവിന്റെ മാലയിട്ട ഫോട്ടോ കാർഡായിരുന്നു ടീസറിന്റെ വരവറിയിച്ച് ആദ്യ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.



    സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടി സേതുലക്ഷ്മിയാണ് നായികയായി എത്തുന്നത്. നാട്ടില്‍പുറത്തിന്റെ തനിമ നിറഞ്ഞ കഥാപാത്രങ്ങളെ അതിന്റെ ജീവന്‍ ചോരാതെ പ്രേക്ഷകരിലേക്ക് എത്തിച്ച് അമ്പരപ്പിക്കുന്ന നടിയായ സേതുലക്ഷ്മി പതിവിന് വിപരീതമായൊരു വേഷപ്പകര്‍ച്ചയിലാണ് തന്റെ പുതിയ ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’യില്‍ എത്തുന്നത്.

    മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും അതിലെ സേതുലക്ഷ്മിയുടെ മേക്കോവറും പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു.

    അല്‍താഫ് സലിം, ബൈജു, ബേസില്‍ ജോസഫ്, എം.എ. ഷിയാസ്, ബിനു അടിമാലി, നടനും തിരക്കഥാ കൃത്തും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    സിനോജ് പി. അയ്യപ്പന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് അപ്പു ഭട്ടതിരിയും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം, വാസിം-മുരളി, പ്രശാന്ത്‌ പിള്ളശ്രീ സെന്തില്‍ പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രം ജനുവരി 31ന് തീയറ്ററുകളിലെത്തും.

    Published by:meera
    First published:
    )}