• HOME
  • »
  • NEWS
  • »
  • film
  • »
  • Kummatty | മലയാളത്തിന്റെ 'കുമ്മാട്ടി'യെ പ്രകീർത്തിച്ച് വിഖ്യാത സംവിധായകൻ മാര്‍ട്ടിന്‍ സ്‌കോർസെസി

Kummatty | മലയാളത്തിന്റെ 'കുമ്മാട്ടി'യെ പ്രകീർത്തിച്ച് വിഖ്യാത സംവിധായകൻ മാര്‍ട്ടിന്‍ സ്‌കോർസെസി

Martin Scorsese is all praise for the movie Kummatty | കുമ്മാട്ടി അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്നും ഇമ്പമാര്‍ന്നതും ഹൃദയഹാരിയായ ചിത്രമെന്നും വിഖ്യാത ചലച്ചിത്രകാരൻ മാർട്ടിൻ സ്‌കോർസെസി

കുമ്മാട്ടി, മാര്‍ട്ടിന്‍ സ്‌കോർസെസി

കുമ്മാട്ടി, മാര്‍ട്ടിന്‍ സ്‌കോർസെസി

  • Last Updated :
  • Share this:
    മലയാളത്തിന്റെ 'കുമ്മാട്ടി' (Kummatty) അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്നും ഇമ്പമാര്‍ന്നതും ഹൃദയഹാരിയായ ചിത്രമെന്നും വിഖ്യാത ചലച്ചിത്രകാരൻ മാർട്ടിൻ സ്‌കോർസെസി (Martin Scorsese). 1979ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി എൻ. കരുണിന്റേതാണ്. അമ്പലപ്പുഴ രാവുണ്ണി, അശോക് ഉണ്ണികൃഷ്ണൻ, കൊട്ടറ ഗോപാലകൃഷ്ണൻ നായർ, കുട്ട്യേടത്തി വിലാസിനി എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് കുമ്മാട്ടിയെക്കുറിച്ച് സംവിധായകൻ പരാമർശിച്ചത്.




    എം.ജി. രാധാകൃഷ്ണൻ, കാവാലം നാരായണ പണിക്കർ എന്നിവർ ചേർന്നാണ് സിനിമയുടെ സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിനായി വരികൾ എഴുതിയത് കാവാലം നാരായണപ്പണിക്കരാണ്. കാലത്തെ അതിജീവിച്ച ഗാനങ്ങൾ കൊണ്ടും കുമ്മാട്ടി ശ്രദ്ധേയമാണ്.

    2021 ജൂലൈ 19ന് ഫിലിം ഫൗണ്ടേഷന്റെ വേൾഡ് സിനിമാ പ്രോജക്റ്റ്, (2007ൽ ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ സ്‌കോർസെസി ആരംഭിച്ച പ്രൊജക്റ്റ്) ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും ഇറ്റലി ആസ്ഥാനമായുള്ള സിനിറ്റെക്ക ഡി ബൊലോഗ്‌നയും സഹകരിച്ച് വർണ്ണ പാലറ്റ് നഷ്‌ടപ്പെട്ട കുമ്മാട്ടി പുനരുദ്ധാരണം ചെയ്തിരുന്നു. "അരവിന്ദൻ ഒരു ദീർഘവീക്ഷണമുള്ള സംവിധായകനായിരുന്നു, കുമ്മാട്ടി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കണക്കാക്കപ്പെടുന്നു. ഫിലിം ഫൗണ്ടേഷന്റെ വേൾഡ് സിനിമാ പ്രോജക്റ്റ് ഈ സിനിമയെ അത് അർഹിക്കുന്ന പ്രേക്ഷകരുമായി പങ്കിടും. ഇത് ഒരു യഥാർത്ഥ കണ്ടെത്തലായി മാറുന്നു," എന്ന് സ്‌കോസെസി പറഞ്ഞിരുന്നു. ഇറ്റലിയിലെ ബൊലോഗ്നയിലുള്ള L'Immagine Ritrovata ലാബിൽ ചിത്രം പുനഃസ്ഥാപിക്കുകയും അതിന്റെ വേൾഡ് റിസ്റ്റോറേഷൻ പ്രീമിയർ നടത്തുകയും ചെയ്തു. ആ മാസാവസാനം സിനിമാ റിട്രോവാറ്റോ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

    Summary: Renowned filmmaker Martin Scorsese is all praise for Kummatty, the Malayalam movie directed by G. Aravindan way back in 1979. "Govindan's KUMMATTY is an adaptation of a Central Kerala folktale featuring a partly mythic and partly real magician called Kummatty. A sweet and engaging story and a visually stunning film, KUMMATTY is a must-see, especially since it has been largely unavailable outside of India until now. Also be sure to watch the special features with Govindan's son, Ramu and Film Heritage Foundation founder Shivendra Singh Dungarpur," he wrote on an Instagram post. The film is also noteworthy for its songs
    Published by:user_57
    First published: