• HOME
  • »
  • NEWS
  • »
  • film
  • »
  • പേടിച്ചരണ്ട്, മമ്മുക്കയ്‌ക്കൊപ്പമുള്ള ആദ്യ ടേക്കിൽ തന്നെ അത് സംഭവിച്ചു; മാമാങ്കത്തിലെ അച്യുതൻ പറയുന്നു

പേടിച്ചരണ്ട്, മമ്മുക്കയ്‌ക്കൊപ്പമുള്ള ആദ്യ ടേക്കിൽ തന്നെ അത് സംഭവിച്ചു; മാമാങ്കത്തിലെ അച്യുതൻ പറയുന്നു

Master Achuthan on his experiences of doing first take with actor Mammootty | ഒരു 12കാരൻ എന്നതിലുമുപരി മാമാങ്കത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച അച്യുതൻ മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ടേക്കിനെപ്പറ്റി

മാസ്റ്റർ അച്യുതൻ

മാസ്റ്റർ അച്യുതൻ

  • Share this:
    മാമാങ്കം സിനിമ കണ്ടിറങ്ങിയവർ പലരും മുക്തകണ്ഠം പ്രശംസിച്ച ഒരാളുണ്ട്. നായകന്മാർക്കൊപ്പം തോളോട് തോൾ പ്രകടനം കൊണ്ടമ്പരപ്പിച്ച ഒരു 12കാരൻ പയ്യൻ; മാസ്റ്റർ അച്യുതൻ. ആയോധന കലകളിൽ മുതിർന്നവർക്കൊപ്പം മിന്നും പ്രകടനം കാഴ്ചവച്ചാണ് അച്യുതൻ പ്രേക്ഷകരെ അമ്പരപ്പിച്ചത്. ചിത്രത്തിന്റെ ക്ളൈമാക്സ് അച്യുതന്റെ എന്ന് പറഞ്ഞാലും തെറ്റില്ല. ആദ്യ ചിത്രത്തിൽ തന്നെ മമ്മൂട്ടിക്കൊപ്പം വേഷമിടാൻ കിട്ടിയ അവസരത്തെപ്പറ്റി അച്യുതൻ സംസാരിക്കുന്നു.

    "മമ്മൂട്ടി സാറിന്റെ പേർസണൽ സ്വഭാവങ്ങൾ ഇഷ്‌ടപ്പെട്ടു." അച്യുതൻ പറയുന്നു. മമ്മുക്കയുമായുള്ള ഫസ്റ്റ് ടേക്ക് വന്നപ്പോൾ ടെൻഷൻ ആയിരുന്നു. ഇത്രയും അഭിനയ സമ്പത്തുള്ള മമ്മൂട്ടിയുടെ മുൻപിൽ നിൽക്കുമ്പോൾ തന്നെക്കൊണ്ടിതാവുമോ എന്നായിരുന്നു അച്യുതന്റെ ഭയം. പേടിച്ചരണ്ട് അത് തന്നെ സംഭവിച്ചു. ഡയലോഗ് മറന്നു പോയി!

    "സാറിനോട് ഞാൻ ഡയലോഗ് ഒന്ന് നോക്കിക്കോട്ടെ എന്ന് ചോദിച്ചു. പറ്റില്ല ഇപ്പൊത്തന്നെ പറയണമെന്ന് സാറും (ചിരിക്കുന്നു). പിന്നെ ഒരു പ്രാവശ്യം നോക്കി, സെക്കന്റ് ടേക്ക് ഓ.കെ. ആയി. ഞാൻ ഒരു മനുഷ്യനാണ്, നിന്നെപ്പിടിച്ച് തിന്നാൻ പോകുന്നില്ല എന്ന് മമ്മൂട്ടി സാർ പറഞ്ഞു," അച്യുതൻ പറയുന്നു. മമ്മുക്കയിൽ നിന്നും അങ്ങനെ നിരവധി കാര്യങ്ങൾ പഠിച്ചതായും അച്യുതൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുന്നു.

    Published by:meera
    First published: