• HOME
  • »
  • NEWS
  • »
  • film
  • »
  • Neymar movie | ഫുട്ബോൾ ആവേശം കൊഴുക്കുമ്പോൾ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ 'നെയ്മറുമായി' മാത്യു, നസ്‌ലൻ

Neymar movie | ഫുട്ബോൾ ആവേശം കൊഴുക്കുമ്പോൾ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ 'നെയ്മറുമായി' മാത്യു, നസ്‌ലൻ

'നെയ്മർ' എന്ന ചിത്രത്തിന്റെ ഡബ്ബിങ് കൊച്ചിയിൽ പുരോഗമിക്കുന്നു

നെയ്മർ

നെയ്മർ

  • Share this:
ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു (Mathew Thomas) - നസ്‌ലൻ (Naslen Gafoor) കോമ്പോ വീണ്ടും ഒന്നിക്കുന്ന 'നെയ്മർ' എന്ന ചിത്രത്തിന്റെ ഡബ്ബിങ് കൊച്ചിയിൽ പുരോഗമിക്കുന്നു. വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന 'നെയ്മർ' നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.

ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്ന്
തിരക്കയും സംഭാഷണവുമെഴുതുന്നു. ഒരു ഫുൾ-ടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ നെയ്മറിൽ നസ്‌ലൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു.

കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രഹണം- ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഉദയ് രാമചന്ദ്രൻ, കല- നിമേഷ് എം. താനൂർ, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ് തോമസ്സ്, പ്രൊഡക്ഷൻ കൺട്രോളർ- പി.കെ. ജിനു.

മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന ‘നെയ്മർ’ ജനുവരി അവസാനത്തോടെ തിയേറ്ററിൽ പ്രദർശനത്തിനൊരുങ്ങകയാണ്. പി.ആർ.ഒ. - എ.എസ്. ദിനേശ്, ശബരി.
Also read: ധ്യാൻ ശ്രീനിവാസന്റെ ബിഗ് ബഡ്ജറ്റ് പിരിയോഡിക്കൽ ത്രില്ലർ 'ജെയ്‌ലർ' മോഷൻ പോസ്റ്റർ

ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) നായകനായി അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് പിരിയോഡിക്കൽ ത്രില്ലർ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ.കെ. മുഹമ്മദ് നിർമിക്കുന്ന 'ജെയ്‌ലർ'  (Jailer movie) സക്കീർ മഠത്തിൽ സംവിധാനം ചെയ്യുന്നു.

1957 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് 'ജെയ്‌ലർ' പറയുന്നത്. അഞ്ചു കൊടും കുറ്റവാളികളോടൊപ്പം ഒറ്റപ്പെട്ട ബംഗ്ലാവിൽ താമസിച്ച്‌ അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജെയ്‌ലറുടെ വേഷത്തിലാണ് ധ്യാൻ അഭിനയിക്കുന്നത്. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ജെയ്‌ലറിൽ നായികയായി ദിവ്യാ പിള്ള എത്തുന്നു.

മറ്റൊരു സുപ്രധാന വേഷത്തിൽ മനോജ് കെ. ജയനും, ജയിലിൽ നിന്നും പുറത്തുകടന്നു വന്ന കൊടുംകുറ്റവാളികളായി ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ടിജു മാത്യൂ എന്നിവരും ഇവരെ കൂടാതെ ജയപ്രകാശ് (തമിഴ്), വി.കെ. ബൈജു, ശശാങ്കൻ, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങൾ ആയ വസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവരും വേഷമിടുന്നു.

Summary: Neymar, a pan-Indian film, has voice work from Mathew Thomas and Naslen Gafoor in progress. The film recently wrapped up production and is awaiting release
Published by:user_57
First published: