HOME » NEWS » Film » MOVIES MATHILUKAL LOVE IN THE TIME OF CORONA MOVIE GETS A RELEASE DATE

രണ്ടു പേരുള്ള ക്രൂ; 'മതിലുകൾ - ലവ് ഇൻ ദ ടൈം ഓഫ് കൊറോണ' ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

Mathilukal Love in the Time of Corona movie gets a release date | സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ദർശനമാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 12, 2021, 10:19 AM IST
രണ്ടു പേരുള്ള ക്രൂ; 'മതിലുകൾ - ലവ് ഇൻ ദ ടൈം ഓഫ് കൊറോണ' ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു
'മതിലുകൾ - ലവ് ഇൻ ദ ടൈം ഓഫ് കൊറോണ'
  • Share this:
ലോക്ക്ഡൗൺ കാലത്ത് ഒരു മനുഷ്യൻ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തെ ബഷീറിയൻ ദർശനത്തിൽ ചിത്രീകരിക്കുന്ന ചിത്രമാണ് 'മതിലുകൾ - ലവ് ഇൻ ദ ടൈം ഓഫ് കൊറോണ'. സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ദർശനമാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്.

കോവിഡ് കാലത്ത് നാട്ടിലെത്തുന്ന ഒരു പ്രവാസിയുടെ ഒറ്റപ്പെടലും പേടിയും വേവലാതിയുമൊക്കെ വളരെ സരളമായിട്ട് ചിത്രം പറഞ്ഞു പോകുന്നു. രണ്ട് സാങ്കേതിക പ്രവർത്തകർ മാത്രമാണ് ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചത്. അൻവർ അബ്ദുള്ളയുടെ സംവിധാനത്തിൽ മുഹമ്മദ് ക്യാമറ കൈകാര്യം ചെയ്തപ്പോൾ സിനിമയിലെ ഏക വേഷം ചെയ്തതും സംവിധായകൻ തന്നെയാണ്.

സംവിധാനത്തോടൊപ്പം അഭിനയം എന്ന വെല്ലുവിളിയും അബ്ദുള്ള ഏറ്റെടുത്തു. ജൂൺ 11 മുതൽ ചിത്രം റൂട്സ് വീഡിയോയിലൂടെ പ്രദർശനത്തിലുണ്ട്. വാർത്താ പ്രചരണം - എ. എസ്. ദിനേശ്.

Summary: 'Mathilukal - Love in the Time of Corona' is a movie released in Roots digital platform. The film was shot with just two members on board



Also read: സംവിധായകൻ നായകനാവുന്നു; ബെന്നി തോമസിന്റെ 'മാർട്ടിൻ' ടീസർ പുറത്തിറങ്ങി

ബെന്നി തോമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'മാര്‍ട്ടിന്‍' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. സംവിധായകന്‍ ബെന്നി തോമസ് തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആതിര ലക്ഷ്മണ്‍ നായികയായി പ്രത്യക്ഷപ്പെടുന്നു.

സലിംകുമാര്‍, മേജര്‍ രവി, സോഹന്‍ സീനുലാല്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീജിത്ത് രവി, ബിജു കുട്ടന്‍, ബെെജു എഴുപുന്ന, അജാസ്, ശിവജി ഗുരുവായൂര്‍, സീമ ജി. നായര്‍, മഞ്ജു പത്രോസ്, ബേബി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

റിന്നി ആന്റണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശിവ മുരളി എഴുതുന്നു. സാലി മൊയ്തീന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബീയാര്‍ പ്രസാദ്, ബെന്നി തോമസ്സ്, ഷെര്‍ഗില്‍ മട്ടക്കല്‍ എന്നിവരുടെ വരികള്‍ക്ക് യാസിര്‍ അഷറഫ്, ജോയി അഗസ്റ്റിന്‍ എന്നിവര്‍ സംഗീതം പകരുന്നു.

ജോസഫിന്റെ ശബ്ദം അനീതിയ്ക്കെതിരെ ആയിരുന്നു. അങ്ങനെ സത്യത്തിനായി പ്രവർത്തിച്ചപ്പോൾ ചിലർക്ക് ജോസഫ് മോശക്കാരനായി. അവർ എല്ലാവരും ചേർന്ന് ഗുണ്ട എന്ന വിളിപ്പേര് നല്കി. ഒരു പ്രത്യേക സാഹചര്യത്തിൽ എസ് ഐയുടെ മർദ്ദനത്താൽ ജോസഫ് കൊല്ലപ്പെടുന്നു. ദേഷ്യവും വിഷമവും സഹിക്കാനാവാതെ ജോസഫിന്റെ പതിമ്മൂന്നുക്കാരനായ മകൻ മാർട്ടിൻ ആ എസ് ഐയെ കൊല്ലുന്നു. അതോടെ മാർട്ടിൻ അച്ഛന്റെ സ്ഥാനത്ത് അവരോധിക്കപ്പെടുന്നു.

തുടർന്ന് മാർട്ടിന്റെ ജീവിതത്തിലും ചമ്പക്കര ഗ്രാമത്തിലുംഉണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് 'മാർട്ടിൻ' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ബെന്നി തോമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മാർട്ടിൻ എന്ന നായക കഥാപാത്രത്തെ ബെന്നി തോമസ്സ് തന്നെ അവതരിപ്പിക്കുന്നു.
Published by: user_57
First published: June 12, 2021, 10:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories