നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മായക്കൊട്ടാരം' സിനിമ ഒക്ടോബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കും

  'മായക്കൊട്ടാരം' സിനിമ ഒക്ടോബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കും

  Mayakkottaram movie to start rolling from October | പെരുമ്പാവൂര്‍, പാലക്കാട് എന്നിവിടങ്ങളാണ് ലൊക്കേഷൻ

  മായക്കൊട്ടാരം

  മായക്കൊട്ടാരം

  • Share this:
   കെ.എൻ. ബൈജു, റിയാസ് ഖാൻ, കന്നട താരം ദിഷാ പൂവ്വയ്യ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'മായക്കൊട്ടാരം' കെ.എൻ. ബൈജു തിരകഥയെഴുതി സംവിധാനം ചെയ്യുന്നു.

   ജയന്‍ ചേര്‍ത്തല, തമിഴ് നടന്‍ സമ്പത്ത് രാമന്‍, മാമുക്കോയ,നാരായണന്‍ കുട്ടി, സാജു കൊടിയന്‍, കേശവ ദേവ്, കുളപ്പുളി ലീല എന്നിവര്‍ക്കൊപ്പം ഒരു പുതുമുഖ നായികയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ മടങ്ങിയെത്തുന്ന റിയാസ് ഖാൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന 'പവർ സ്റ്റാർ' എന്ന സിനിമയിലും വേഷമിടുന്നുണ്ട്.   നവഗ്രഹ സിനി ആര്‍ട്ട്സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ എ.പി. കേശവദേവ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിട് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം പകരുന്നു. ബിജു നാരായണന്‍, മധു ബാലകൃഷ്ണൻ,  അനുരാധ ശ്രീറാം, മാതംഗി അജിത് കുമാര്‍ എന്നിവരാണ് ഗായകര്‍. കോ-ഡയറക്ടര്‍: ബി.പി. സുന്ദര്‍.

   ഒക്ടോബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളുടെ റിക്കോഡിംങ് പൂര്‍ത്തിയായി. പെരുമ്പാവൂര്‍, പാലക്കാട് എന്നിവിടങ്ങളാണ് ലൊക്കേഷൻ.
   Published by:meera
   First published:
   )}