ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ ഷോർട് ഡ്രസ്സിലെ ചിത്രത്തെ വിമർശിച്ചവർക്കുള്ള മറുപടിയുമായി മീര നന്ദൻ ഇൻസ്റ്റാഗ്രാമിൽ. മീര ചിത്രം പോസ്റ്റ് ചെയ്തിരുന്നതും ഇൻസ്റാഗ്രാമിലാണ്. നാടൻ വേഷങ്ങളിൽ മലയാള സിനിമയിൽ എത്തിയ താരമാണ് മീര. ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് ദുബായിയിൽ ആർ.ജെ. ആയി ജോലിനോക്കുകയാണ്. പരിപാടികളുടെ അവതാരകയായും ഇടക്കൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. മീരയുടെ പോസ്റ്റിലേക്ക്.
"കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്റെ ചിത്രത്തിനു മേൽ ഒരുപാട് വിമർശനങ്ങൾ ഉണ്ടായി. ചില രീതിയിൽ നിങ്ങളിൽ ചിലർക്ക് അത് നീരസമുളവാക്കി. നെഗറ്റീവ് ഫീഡ്ബാക്കുകളോ, അനാവശ്യ വിമർശനമോ എന്തോ ആയിക്കോട്ടെ, എന്റെ ജീവിതവും, ഞാൻ ചെയ്യുന്നതിനെയും മാനിക്കുകയും, എന്റെ വ്യക്തിപരമായ അതിർ വരമ്പുകൾ ഭേദിക്കപ്പെടാതിരിക്കുയും ചെയ്യണം എന്നേ എനിക്ക് പറയാനുള്ളൂ. ഞാൻ ധരിച്ച, അത്ര ചെറുതല്ലാത്ത വസ്ത്രത്തിന്റെ പേരിൽ ചിലർ നടത്തിയ അശ്‌ളീല കമൻറ്റുകളും വിലയിരുത്തലുകളും ജുഗപ്‌സാവഹമാണ്. ഫാഷനെ സ്നേഹിക്കുകയും, ഇന്ത്യൻ, വെസ്റ്റേൺ വസ്ത്രങ്ങൾ ഇഷ്‌ടപ്പെടുകയും ചെയ്യുന്നയാളാണ് ഞാൻ. ഈ കാലഘട്ടത്തിലും വസ്ത്രത്തിന്റെ പേരിൽ വിലയിരുത്തപ്പെടുന്നത് ന്യായീകരിക്കാവുന്നതല്ല. എന്റെ ജീവിതം മറ്റുള്ളവരുടേതല്ലാതെ, എന്റേതായി ജീവിക്കാൻ അനുവദിച്ചാൽ സന്തോഷം." പോസ്റ്റ് അവസാനിക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.