• HOME
  • »
  • NEWS
  • »
  • film
  • »
  • Paykappal | മലയാള സിനിമയിലേക്ക് മീര വാസുദേവൻ വീണ്ടും; 'പായ്ക്കപ്പൽ' റിലീസ് പ്രഖ്യാപിച്ചു

Paykappal | മലയാള സിനിമയിലേക്ക് മീര വാസുദേവൻ വീണ്ടും; 'പായ്ക്കപ്പൽ' റിലീസ് പ്രഖ്യാപിച്ചു

'പായ്ക്കപ്പൽ' എന്ന ചിത്രത്തിലൂടെ മീര വാസുദേവൻ മലയാള സിനിമയിൽ

മീര വാസുദേവൻ

മീര വാസുദേവൻ

  • Share this:
    കുടുംബവിളക്കിലെ സുമിത്രയായി ടി.വി. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ മീര വാസുദേവൻ (Meera Vasudevan) വീണ്ടും മലയാള സിനിമയിൽ. 'തന്മാത്ര' എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി അടുത്തതായി 'പായ്ക്കപ്പൽ' എന്ന സിനിമയിലാകും വേഷമിടുക. ഏറനാട് സിനിമാസിൻ്റെ ബാനറിൽ ഖാദർ തിരൂർ നിർമ്മിച്ച് മുഹമ്മദ് റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പായ്ക്കപ്പൽ' നവംബർ പതിനൊന്നിന് തരംഗം റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

    ഇർഷാദ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, ഖാദർ തിരൂർ, നിഹാൽ ഉസ്മാൻ, നാരായണൻ നായർ, സാലു കൂറ്റനാട്, സുരഭി ലക്ഷ്മി, മീര വാസുദേവ്, ദീപ ജയൻ, സ്നേഹ ശ്രീകുമാർ , വൽസല മേനോൻ, വിഷ്ണു പുരുഷൻ എന്നിവരാണ് അഭിനേതാക്കൾ.

    വിപിൻ മോഹൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ആർ. പ്രകാശ്, വേണു അയ്യന്തോൾ. റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് സംവിധായകൻ മുഹമ്മദ് റാഫി സംഗീതം പകരുന്നു.

    കല- ഷെബീറലി, വസ്ത്രാലങ്കാരം- രാധാകൃഷ്ണൻ മങ്ങാട്, മേക്കപ്പ്- പ്രദീപ് തിരൂർ, സ്റ്റിൽസ്- അനിൽ പേരാമ്പ്ര, പരസ്യകല- സത്യൻസ്, എഡിറ്റർ- അഖിൽ എലിയാസ്, പശ്ചാത്തല സംഗീതം- പി.ജെ., വാർത്താ പ്രചരണം- എ.എസ്. ദിനേശ്.




    Also read: Pulli teaser | സ്വയം അടച്ചിട്ട മുറിയിൽ എത്രനേരം ഇരിക്കാൻ സാധിക്കും? ഇന്ദ്രൻസിന്റെ മറുപടിയുമായി 'പുള്ളി' ടീസർ

    സ്വയം അടച്ചിട്ട മുറിയിൽ എത്രനേരം ഇരിക്കാൻ സാധിക്കും? ഇന്ദ്രൻസിന്റേതാണ് (Indrans) ചോദ്യം. അഴികൾക്കുള്ളിൽ നിന്നും ഒരാൾ ചോദിക്കുമ്പോൾ അതിന്റെ മറുപടി അയാൾ അറിയുന്നതിലും മികച്ചതായി മറ്റൊരാൾക്ക് മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. അതെ. അതിനയാൾ തന്നെ മറുപടി പറയുകയാണ്.

    കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ദേവ് മോഹൻ നായകനാകുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഒപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്. നവംബർ ആദ്യം വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

    Summary: Thanmathra fame Meera Vasudevan makes comeback to Malayalam cinema with Paykappal. She has been making successful stint as Sumitra in prime-time serial Kudumbavilakku
    Published by:user_57
    First published: