നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ശത്രുക്കളെ 'അമ്മച്ചിയേ' എന്ന് വിളിപ്പിച്ച് ഓടിക്കുന്ന സിംബ; സിംഹത്തിന് 'ദശമൂലം' കൊടുത്തതാര്?

  ശത്രുക്കളെ 'അമ്മച്ചിയേ' എന്ന് വിളിപ്പിച്ച് ഓടിക്കുന്ന സിംബ; സിംഹത്തിന് 'ദശമൂലം' കൊടുത്തതാര്?

  Meet the brain behind the making of Simba, the Dashamoolam Damu version | 'നീയൊക്കെ ഈ ധാരാവി, ധാരാവി എന്ന് കേട്ടിട്ടുണ്ടോടാ' എന്ന് സിംബയെക്കൊണ്ട് പറയിപ്പിച്ച മലയാളി

  സിംബ, ദശമൂലം ദാമു

  സിംബ, ദശമൂലം ദാമു

  • Share this:
   മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു; സിംബയുടെ വരവ് കാണുന്നതും 'അമ്മച്ചിയേ' എന്ന് വിളിച്ച് ഓടിയൊളിക്കാൻ നോക്കുന്ന മാൻ. 'നീയൊക്കെ ഈ ധാരാവി, ധാരാവി എന്ന് കേട്ടിട്ടുണ്ടോടാ' എന്ന ഡയലോഗുമായി സിംബ സടകുടഞ്ഞ്‌ പാഞ്ഞടുക്കുന്നു.

   പിറന്നത് അങ്ങ് ഡിസ്‌നിയിൽ ആണെങ്കിലും സിംബമോനെക്കൊണ്ട് ദശമൂലം ദാമുവിന്റെ ഡയലോഗ് പറയിപ്പിക്കും മലയാളി. അടുത്തിടെ സുരാജ് വെഞ്ഞാറമൂടിന്റെ പേജിൽ ഷെയർ ചെയ്ത വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു സിംബ മോൻ കേരളത്തിൽ ഉണ്ടായ വിവരം മാലോകർ അറിയുന്നത്.

   ലോക്ക്ഡൗൺ വിരസതയിൽ തിരുവനന്തപുരം തോന്നയ്ക്കൽ നിവാസിയായ എം.സി.എ. വിദ്യാർത്ഥി അതുലിന്റെ ഭാവനയിൽ വിരിഞ്ഞതാണ് സിംബയുടെ ദശമൂലം വേർഷനായ 'സിംബ മോൻ സ്പീകിംഗ്'.   "സിനിമ കണ്ടപ്പോൾ പോലും ഇങ്ങനെ ഒരു ഐഡിയ തോന്നിയിരുന്നില്ല. ലോക്ക്ഡൗൺ വിരസതയിലാണ് കൂടുതൽ ചിന്തിച്ചത്. ഈ സിനിമയുടെ മേക്കിങ് അപാരതയുമെല്ലാം വച്ച് നോക്കിയപ്പോൾ ഇങ്ങനെയൊരു ആശയം ഉദിച്ചു. പിന്നെ സ്റ്റോറി ഉണ്ടാക്കലായി. മൊത്തം പത്തു മിനിറ്റോളം ആളെ പിടിച്ചിരുത്തേണ്ട എന്ന് കരുതി രണ്ട് എപ്പിസോഡുകളായി ചെയ്തു," അതുൽ പറയുന്നു.

   "സിംബ വളരെ ആക്റ്റീവ് കഥാപാത്രമായതിനാൽ ഒരു ഗുണ്ടയുടെ ഛായ കൊടുത്താലെന്തെന്ന് തോന്നി. അങ്ങനെ ദശമൂലം ദാമുവിലെത്തി. ആദ്യ എപ്പിഡോസിലെ ഓട്ടം തുടങ്ങുന്നിടത്ത് 'കിലുക്കം' സിനിമയുമായി സാദൃശ്യം തോന്നി. അവിടുന്ന് തുടങ്ങി. 25 ഓളം സിനിമകൾ കണ്ടു. കെ.ജി.എഫിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ എടുത്തു."

   വർക്കല സി.എച്ച്.എം.എം. കോളേജിലെ വിദ്യാർത്ഥിയാണ് അതുൽ. കഴിഞ്ഞ വർഷം 'ലൂസിഫർ ദാമു' എന്ന വീഡിയോ അതുൽ ചെയ്തിരുന്നു. സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രത്തിന് പകരം ദാമുവിന്റെ തഗ് ലൈഫ് എഡിറ്റ് ചെയ്ത് കേറ്റിയാണ് ആ വീഡിയോ ചെയ്തത്. അതും സുരാജ് ഷെയർ ചെയ്തിരുന്നു. "സുരാജേട്ടൻ നല്ല പിന്തുണയാണ് നൽകുന്നത്. കണ്ട് ഇഷ്‌ടപ്പെട്ടു എന്ന് പറഞ്ഞതിൽ സന്തോഷം," അതുൽ പറയുന്നു.

   പരീക്ഷണാർത്ഥം ചെയ്ത സിംബ യുടെ കൂടുതൽ വേർഷനുകൾ ശ്രമിക്കുന്നതിന് പകരം, പുത്തൻ ഐഡിയയുമായി വരാനാണ് അതുലിന്റെ ശ്രമം.

   Published by:user_57
   First published:
   )}