• HOME
  • »
  • NEWS
  • »
  • film
  • »
  • ഉണ്ട കാണും മുൻപേ കഥാപാത്രങ്ങളെ പരിചയപ്പെടാം

ഉണ്ട കാണും മുൻപേ കഥാപാത്രങ്ങളെ പരിചയപ്പെടാം

Meet the characters in Mammootty movie Unda | തുടക്കം ഷൈൻ ടോം ചാക്കോയിൽ നിന്നാണ്

ഉണ്ടയിൽ നിന്നും

ഉണ്ടയിൽ നിന്നും

  • Share this:
    ഇന്ന് മുതൽ തുടങ്ങി എല്ലാ വൈകുന്നേരങ്ങളിലും ഉണ്ടയിലെ കഥാപാത്രങ്ങളെ പരിചയപ്പെടാം. മമ്മൂട്ടി ചിത്രം ഉണ്ട തിയേറ്ററിലെത്തി കാണുന്നതിനും മുൻപേ കഥാപാത്രങ്ങളെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന പരിപാടി ഇന്ന് മുതൽ തുടങ്ങുകയായി. തുടക്കം ഷൈൻ ടോം ചാക്കോയിൽ നിന്നാണ്. ജോജോ സാംസൺ എന്ന പോലീസുകാരന്റെ കഥാപാത്രമായാവും ഷൈൻ എത്തുക. ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരും പോലീസ് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരാണ് മറ്റഭിനേതാക്കൾ.



    ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

    First published: