news18india
Updated: April 4, 2019, 7:07 PM IST
Meet Waluscha De Sousa in Lucifer | ലൂസിഫറിലെ ഐറ്റം ഡാൻസ് ആടി തകർത്ത ഗോവൻ മോഡൽ
റാഫ്താര എന്ന പേര് ലൂസിഫറിൽ പ്രേക്ഷകർക്ക് കേൾക്കാൻ പോലും അവസരം കിട്ടി എന്ന് തോന്നുന്നില്ല. അതാണ് വാലുച്ച ഡിസൂസ. ലൂസിഫറിലെ ഐറ്റം ഡാൻസ് ആടി തകർത്ത ഗോവൻ മോഡൽ. ലൂസിഫറിന്റെ 29-ാം ക്യാരക്റ്റർ പോസ്റ്ററിലാണ് റാഫ്താര എന്ന പേര് പുറത്തു വന്നിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് വാലുച്ച. ലൂസിഫർ ആദ്യ മലയാള ചിത്രമാണ്. ലൂസിഫറിൽ ആക്ഷൻ രംഗത്തിന് പിന്നണിയൊരുക്കുന്നത് വാലുച്ചയും സംഘവും അവതരിപ്പിക്കുന്ന ഐറ്റം ഡാൻസിലാണ്. സാധാരണയെ അപേക്ഷിച്ച് നീളക്കൂടുതലുള്ള ഗാനമാണിത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. എന്നാല്‍ അരങ്ങേറ്റത്തിലും മികച്ച സംവിധായകനാണെന്ന് പൃഥ്വി തെളിയിച്ചിരിക്കുകയാണെന്നാണ് ആരാധകരും സിനിമാരംഗത്തുള്ളവരും ഒന്നടങ്കം പറയുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. ബോളിവുഡ് നടൻ വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവരാണ് മറ്റു വേഷങ്ങളിൽ. മാർച്ച് 28നാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്. ചിത്രം 50 കോടി ക്ലബ്ബിൽ ഇതിനോടകം ഇടം നേടിക്കഴിഞ്ഞു.
First published:
April 4, 2019, 7:07 PM IST