• HOME
  • »
  • NEWS
  • »
  • film
  • »
  • Suresh Gopi | മലപ്പുറംകാരൻ മൂസയായി സുരേഷ് ഗോപി - ജിബു ജേക്കബ് ചിത്രം 'മേ ഹൂം മൂസ'

Suresh Gopi | മലപ്പുറംകാരൻ മൂസയായി സുരേഷ് ഗോപി - ജിബു ജേക്കബ് ചിത്രം 'മേ ഹൂം മൂസ'

Mei Hoom Moosa, 253rd movie of Suresh Gopi, begins | 1998 മുതൽ 2019 വരെയുള്ള കാലയളവിൽ അരങ്ങേറുന്ന കഥയാണ് ചിത്രം

ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്കുകളിൽ ഒന്ന്

ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്കുകളിൽ ഒന്ന്

  • Share this:
ജിബു ജേക്കബ് (Jibu Jacob) - സുരേഷ് ഗോപി (Suresh Gopi) ചിത്രമായ 'മേ ഹൂം മൂസ'യുടെ (Mei Hoom Moosa) ചിത്രീകരണം ഏപ്രിൽ 21ന് കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. സുരേഷ് ഗോപിയുടെ 253-ാമത്തെ സിനിമയാണ്. നായിക പൂനം ബജ്‌വ. കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ. റോയ് സി.ജെയും തോമസ് തിരുവല്ലയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നിരവധി പ്രത്യേകതകളോടെ ഒരുക്കുന്ന ഈ ചിത്രം 1998 മുതൽ 2019 വരെയുള്ള കാലയളവിൽ അരങ്ങേറുന്നതാണ്. ഒരു പാൻ ഇന്ത്യൻ സിനിമയുടെ ജോണറിൽപ്പെടുത്താവുന്ന ഈ ചിത്രത്തിൽ മൂസ എന്ന മലപ്പുറംകാരൻ്റെ ജീവിതകഥയാണ് പറയുന്നത്. സുരേഷ് ഗോപി ഈ കഥാപാത്രമായി വേഷമിടും. ഈ കാലയളവിലൂടെയുള്ള മൂസയുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ് ചിത്രം.

ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളായ പഞ്ചാബിലെ വാഗാ, കാർഗിൽ, പുഞ്ച്, ജയ്പ്പൂർ, ഡൽഹി, മലപ്പുറം, പൊന്നാനി, കൊടുങ്ങല്ലൂർ എന്നിവിടങ്ങൾ ഈ ചിത്രത്തിന് പശ്ചാത്തലമാകുന്നുണ്ട്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ അവതരിപ്പിക്കുകയാണന്ന് സംവിധായകനായ ജിബു ജേക്കബ് പറഞ്ഞു. നർമ്മവും പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഘടകങ്ങളാണ്.

ഇപ്പോൾ പ്രധാന ചർച്ചാ വിഷയമായിരിക്കുന്ന എല്ലാ സംഭവങ്ങളേയും ഈ ചിത്രം പരാമർശിക്കുന്നുണ്ട്. അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ജോണി ആൻ്റണി, സലിം കുമാർ, മേജർ രവി, ഹരീഷ് കണാരൻ, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പതിനായിരത്തോളം പേരിൽ നിന്നും തെരഞ്ഞെടുന്ന നൂറിലധികം പുതുമുഖങ്ങൾ സിനിമയിൽ വേഷമിടും.
View this post on Instagram


A post shared by Suresh Gopi (@sureshgopi)


രൂപേഷ് റെയ്ൻ രചന നിർവ്വഹിച്ചിരിക്കുന്നു. റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക്‌ ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു. 'കുട്ടനാടൻ ബ്ലോഗ്' എന്ന ചിത്രത്തിലൂടെ ശ്രീനാഥ് ശ്രദ്ധനേടിയിരുന്നു. വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - സജിത് ശിവഗംഗ, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്യൂം - ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്ക്കർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഷബിൽ, സിൻ്റൊ, ബോബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺഡ്രോളർ- സഞ്ജീവ് ചന്തിരൂർ, പി.ആർ.ഒ.- എ.എസ്. ദിനേശ്, വാഴൂർ ജോസ്, സ്റ്റിൽസ്- അജിത് വി. ശങ്കർ

ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നത് ഏപ്രിൽ 20 ബുധനാഴ്ച കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വച്ചായിരുന്നു. ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ, സാമൂഹിക- രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയ സമൂഹത്തിലെ നിരവധി പേർ പങ്കെടുത്തു. ആസിഫ് അലി, എ.കെ. സാജൻ, ഹരീഷ് കണാരൻ, മാത്യു ജോർജ്, (സെൻട്രൽ പിക്ച്ചേഴ്‌സ് ) സോഫിയാ പോൾ, പി.എം. ഹാരിസ്, ഡോ. പോൾ വർഗീസ് തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Published by:user_57
First published: