HOME » NEWS » Film » MOVIES MEMORY OF MURDER FIRST LOOK POSTER RELEASED

കൊറോണയുടെ പശ്ചാത്തലത്തിൽ നടക്കുന്ന തട്ടിപ്പുകളുടെ കഥയുമായി 'മെമ്മറി ഓഫ് മര്‍ഡര്‍'; ഫസ്റ്റ് ലുക്ക് പുറത്ത്

Memory of murder first look poster released | അവബോധ ചിത്രമായാണ് ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: October 30, 2020, 9:06 AM IST
കൊറോണയുടെ പശ്ചാത്തലത്തിൽ നടക്കുന്ന തട്ടിപ്പുകളുടെ കഥയുമായി 'മെമ്മറി ഓഫ് മര്‍ഡര്‍'; ഫസ്റ്റ് ലുക്ക് പുറത്ത്
മെമ്മറി ഓഫ് മര്‍ഡര്‍
  • Share this:
കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരിയുടെ മറവിൽ നടത്തുന്ന തട്ടിപ്പുകളുടെ കഥ പറയുന്ന 'മെമ്മറി ഓഫ് മര്‍ഡര്‍' എന്ന അവബോധ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകൻ അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പിന്നണി ഗായിക സൗമ്യ സദാനനന്ദൻ എന്നിവരുടെ ഫെയ്സ് ബുക്ക് പേജിലൂടെ 'മെമ്മറി ഓഫ് മര്‍ഡര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

മൂവി മാമ്പ്രപാടം സിനിമാ കമ്പനിയുടെ ബാനറിൽ മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ അരുൺ രാജ് ഛായാഗ്രഹണം നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന 'മെമ്മറി ഓഫ് മര്‍ഡര്‍' എന്ന ഈ ചിത്രത്തില്‍ ടിക്ടോക്കിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം നായകനായി അഭിനയിക്കുന്നു.



'വീമ്പ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിൻ മുരളി മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു. ജിനി ജോയ്, അനന്യ ഷാജി, അർച്ചന രാജഗോപാൽ, ശ്രീകുമാരൻ തമ്പി, ബോബി കൊല്ലകടവ്, രാജേഷ് മാമ്പ്ര പാടം, കൊച്ചുമോൻ വലിയപറമ്പിൽ, മഞ്ജു വലിയപറമ്പിൽ, സാലു ജോർജ്, ജിഷ്ണു എസ്., അൻസാർ നിസാം, രജിത രാജൻ, ഗീതു എസ്.കെ., ലക്ഷ്മി ചെറിയനാട്, ഐശ്വര്യ, രജിൻ, അഖിൽ എന്നിവരാണ് മറ്റു താരങ്ങള്‍.

കഥ, തിരക്കഥ, സംഭാഷണം എന്നിവ പ്രഭാഷ് പ്രഭാകര്‍ കൈകാര്യം ചെയ്യുന്നു.സംഗീതം: എം.എം. കൊച്ചി, ഹരിപ്പാട്, ചെങ്ങന്നൂർ മാമ്പ്രപാടം, കൊല്ലകടവ് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ  'മെമ്മറി ഓഫ് മര്‍ഡര്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു.
Published by: user_57
First published: October 30, 2020, 9:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories