നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Meppadiyan | 'മേപ്പടിയാൻ' ജനുവരി 14ന്; പ്രേക്ഷകർക്ക് ഡയമണ്ട് മോതിരം സമ്മാനപദ്ധതി പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ ചിത്രം

    Meppadiyan | 'മേപ്പടിയാൻ' ജനുവരി 14ന്; പ്രേക്ഷകർക്ക് ഡയമണ്ട് മോതിരം സമ്മാനപദ്ധതി പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ ചിത്രം

    Meppadiyan movie releasing on January 14 offers diamond ring for viewers | സിനിമ തിയേറ്ററിൽ പോയിക്കാണുന്ന പ്രേക്ഷകർക്ക് ഡയമണ്ട് മോതിരം ലഭിച്ചേക്കാവുന്ന സമ്മാനപദ്ധതിയുമായി ഉണ്ണി മുകുന്ദൻ ചിത്രം 'മേപ്പടിയാൻ'

    'മേപ്പടിയാൻ' സിനിമയിൽ ഉണ്ണി മുകുന്ദൻ

    'മേപ്പടിയാൻ' സിനിമയിൽ ഉണ്ണി മുകുന്ദൻ

    • Share this:
      ജനുവരി 14ന് തിയെറ്ററുകളിൽ റിലീസ് ചെയ്യുന്ന ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനായ 'മേപ്പടിയാൻ' (Meppadiyan) സിനിമ ഭാഗ്യശാലികളായ 111 പ്രേക്ഷകർക്ക് ഡയമണ്ട് മോതിരം സമ്മാനമായി പ്രഖ്യാപിച്ച് മത്സരം നടത്തുന്നു. സിനിമാ തിയെറ്ററിൽ പോയി കാണുകയും, മത്സരത്തിൽ പങ്കെടുക്കുകയുമാണ് വേണ്ടത്.
      ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ: തിയേറ്ററിലെ 'മേപ്പടിയാൻ' സെൽഫി കൗണ്ടറിൽ വെച്ച് ഒരു സെൽഫി എടുക്കുക.

      ഈ സെൽഫിയോടൊപ്പം മേപ്പടിയാനെ കുറിച്ചുള്ള റിവ്യൂ നാലുവരിയിൽ കൂടാതെ മേപ്പടിയാൻ ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ്ടാഗിനൊപ്പം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവയ്ച്ചാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും. ഒരു തിയേറ്ററിൽ നിന്നും ഒരു ഭാഗ്യശാലിക്കായിരിക്കും സമ്മാനം ലഭിക്കുക. 111 ഭാഗ്യശാലികൾക്ക് 111 ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും.




      ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്. നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.

      ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് ഈ സിനിമയുടെ നിർമ്മാണം. വിഷ്ണു മോഹൻ ആണ് സംവിധാനം.

      ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

      Summary: Unni Mukundan movie Meppadiyan offers diamond ring for 111 lucky viewers who watch the movie in theatres. The film is slated for a theatre release on January 14, 2022
      Published by:user_57
      First published:
      )}