ഇന്റർഫേസ് /വാർത്ത /Film / 'നീയാണീ അലവലാതി ഷാജി, അല്ലെ?' എന്ന് ചോദിച്ചാൽ ഷാജി എന്ത് പറയും?

'നീയാണീ അലവലാതി ഷാജി, അല്ലെ?' എന്ന് ചോദിച്ചാൽ ഷാജി എന്ത് പറയും?

മേരാ നാം ഷാജിയിൽ നിന്നും

മേരാ നാം ഷാജിയിൽ നിന്നും

ആ ചോദ്യം വീണ്ടും ആവർത്തിക്കപ്പെടുന്നു

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ഓർമ്മയില്ലേ ജയന്റെ ആ പ്രശസ്ത ഡയലോഗ്? മിമിക്രിയുടെ ഊഷരകാലത്ത് 'നീയാണീ അലവലാതി ഷാജി, അല്ലെ?' എന്ന ഇൻട്രോ നടത്തി ജയന്റെ അപരന്മാർ കയ്യടി വാരിക്കൂട്ടിയ ചരിത്രമുണ്ട്. ആ ചോദ്യം വീണ്ടും ആവർത്തിക്കപ്പെടുകയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി'യിലാണ് ഷാജി, ഷാജി സുകുമാരൻ, ഷാജി ജോർജ് (ബിജു മേനോൻ, ബൈജു, ആസിഫ് അലി) എന്നിവർ വട്ടംകൂടിയിരുന്നു ഷാജി മാഹാത്മ്യം വിളമ്പുന്നത്. പേരിന്റെ പേരിൽ തമ്മിലടിക്കുന്നവർക്ക് എന്ത് കൊണ്ടും അഭികാമ്യമായ പേരാണ് ഷാജി എന്നാണ് ഇവർ പറയുന്നത്. മമ്മൂട്ടി പുറത്തിറക്കിയ ടീസറിൽ പക്ഷെ ജയന്റെയാ പ്രശസ്ത ഡയലോഗ് ആവർത്തിക്കപ്പെടുന്നുണ്ട്.

    ' isDesktop="true" id="91839" youtubeid="Xih7qEbnEfQ" category="film">

    അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 2018 നവംബർ മാസം ചിത്രീകരണം ആരംഭിച്ചു. ബി. രാകേഷ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഡി ഒ പി. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ. ജോൺ കുട്ടി എഡിറ്റിംഗും എമിൽ മുഹമ്മദ് സംഗീതവും നിർവഹിക്കും. കെ.എം. ഷാജി എം.എൽ.എ.യെ അയോഗ്യനാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ച ദിവസമായിരുന്നു മേരാ നാം ഷാജിയുടെ പ്രഖ്യാപനവും.

    First published:

    Tags: Asif ali, Asif Ali movie, Baiju actor, Biju menon, Mammootty fb page, Mera Naam Shaji, Nadirsha