നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Merry Christmas movie | യുവ താരനിരയുടെ 'മെറി ക്രിസ്മസ്'; സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

    Merry Christmas movie | യുവ താരനിരയുടെ 'മെറി ക്രിസ്മസ്'; സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

    Merry Christmas movie title poster released | കാര്‍ത്തിക് രാമകൃഷ്ണന്‍, ഡയാനാ ഹമീദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവും

    മെറി ക്രിസ്മസ്

    മെറി ക്രിസ്മസ്

    • Share this:
      കാര്‍ത്തിക് രാമകൃഷ്ണന്‍, ഡയാനാ ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെറി ക്രിസ്മസ്' (Merry Christmas) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

      കോമള ഹരി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്. ഹരി ഭാസ്‌കരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ ജെയിംസ് ഏലിയ, മാല പാര്‍വ്വതി, ജയരാജ് വാര്യര്‍, രാജ് കലേഷ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ബിനു നിർവ്വഹിക്കുന്നു.

      എഡിറ്റർ- മിഥുൻ ജ്യോതി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ ഡിസൈന്‍- അരുണ്‍ മോഹന്‍, മേക്കപ്പ്- ദേവദാസ് ചമ്രവട്ടം,കോസ്റ്റ്യൂം- ശൈത്യ കെ., ശ്രീകാന്ത്, സ്റ്റിൽസ്- റാഗൂട്ടീസ്, ഡിസൈൻ-ശരത് വി.ജെ., ഒറിജിനല്‍ സ്‌കോര്‍- സഞജയ് പ്രസന്ന, സൗണ്ട് ഡിസൈൻ-കരുണ്‍ പ്രസാദ്, ഒ.എസ്.ടി.- സഞജയ് പ്രസന്ന, മിഥുന്‍ ജ്യോതി; ഗാനരചന-അമല്‍ നൗഷാദ്, ഡോക്ടർ ദേവിക പി., അബ്‌സാര്‍ ടൈറ്റസ്, അസോസിയേറ്റ് ഡയറക്ടർ- അബ്‌സാര്‍ ടൈറ്റസ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

      Also read: ലാലേട്ടൻ ഫസ്റ്റ്; അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ എന്ന് ക്യാപ്‌ഷൻ

      നടൻ മോഹൻലാലിൻറെ (Mohanlal) ഫിറ്റ്നസ് പ്രിയത്തിന് ആമുഖം ആവശ്യമില്ല. കൃത്യമായി ജിം പരിശീലനവും മറ്റുമായി 60 വയസ്സ് പിന്നിട്ടപ്പോഴും പ്രേക്ഷകരുടെ പ്രിയ ലാലേട്ടൻ സിനിമയ്ക്കകത്തും പുറത്തും മാസ്സും ക്‌ളാസും നിലനിർത്തുന്നു. ഏറ്റവും പുതിയ വീഡിയോയിൽ സൈക്കിൾ ചവിട്ടി (cycling) റോഡ് റേസിംഗ് ട്രാക്ക് ആക്കുന്ന ലാലേട്ടനെ പ്രേക്ഷകർക്ക് കാണാം. ഒപ്പം സുഹൃത്ത് സമീർ ഹംസയുമുണ്ട്. സമീറിനെ പിന്നിലാക്കി മുന്നേറുന്ന മോഹൻലാൽ ആണ് വീഡിയോയിൽ. സമീർ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും.

      'നാടുവാഴികൾ' സിനിമയിൽ മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് ബൈക്ക് ഓടിച്ചു പോകുന്ന രംഗം ചിത്രീകരിച്ച രാവിൻ പൂന്തേൻ തേടും പൂങ്കാറ്റേ... എന്ന് തുടങ്ങുന്ന ഗാനമാണ് അകമ്പടി. 'അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ' എന്നാണ് ക്യാപ്‌ഷൻ.

      പ്രിയദർശൻ ചിത്രത്തിൽ ബോക്സിംഗ് ചാമ്പ്യനായി മോഹൻലാൽ വേഷമിടുന്നുണ്ട്.

      മോഹൻലാൽ ഗുസ്തിയിൽ പരിശീലനം നേടിയയാളാണ്. 1977 ലും 1978 ലും കേരള സ്റ്റേറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് വിജയിയായിരുന്നു ലാൽ. ജീവിതത്തിൽ ഗുസ്തി ചാമ്പ്യയനായ മോഹൻലാൽ സിനിമയിലും ആ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1985ൽ ജെ. വില്യംസ് സംവിധാനം ചെയ്ത 'ജീവന്റെ ജീവൻ' എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രമായിരുന്നു അത്. കൂടാതെ ചില ചിത്രങ്ങളിൽ മോഹൻലാലിൻറെ ഹോബിയായി ബോക്സിംഗ് കടന്നു വന്നിട്ടുണ്ട്. 'സുഖമോ ദേവി' എന്ന സിനിമ ഒരുദാഹരണം. പ്രിയദർശൻ-മോഹൻലാൽ സ്പോർട്സ് ചിത്രം 2022 ൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

      Summary: Title poster of the Malayalam movie Merry Christmas got released. The film features a band of young actors
      Published by:user_57
      First published:
      )}