അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിനു കീഴെ കുടിയൊഴിപ്പിക്കപ്പെട്ട കുടിയേറ്റ ജനതക്കൊരു കൈത്താങ്ങുമായി മിയ ഖലീഫ. തന്റെ ഫോട്ടോക്കൊപ്പം ഒരു സന്ദേശവുമായാണ് മിയ ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്നത്. ഇന്ന് രാത്രി 8.30 വരെ സംഭാവനകൾ സ്വീകരിക്കും. സാധാരണ പരസ്യ വരുമാനത്തിലൂടെ കോടികൾ കൈമറിയുന്ന ബിസിനസ്സാണ് മിയയുടേത്. എന്നാൽ സമൂഹ നന്മയ്ക്കാണ് മിയ ഇപ്പോൾ ഭാഗമായിരിക്കുന്നത്. സ്വന്തം ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയകളിൽ ഏതെങ്കിലും ഒരു ബ്രാന്ഡിനെക്കൂടി പ്രൊമോട്ട് ചെയ്യുകയാണ് പതിവ്. ഗൃഹോപകരണങ്ങൾ, കിടക്കവിരി, മെത്ത, ഇന്റീരിയർ അങ്ങനെ ഒട്ടനവധി ബ്രാൻഡുകളെ മിയ പ്രൊമോട്ട് ചെയ്യാറുണ്ട്.
26കാരിയായ മിയയുടെ വിവാഹം ഉറപ്പിച്ച വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. സ്വീഡനിൽ ഷെഫാണ് വരൻ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. വിവാഹ നിശ്ചയം കഴിഞ്ഞു. വളരെ വ്യത്യസ്ത രീതിയിലാണ് റോബർട്ട് മിയയെ പ്രൊപ്പോസ് ചെയ്തത്. വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ നിറച്ച പാത്രത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലായിരുന്നു മിയ്ക്കുള്ള മോതിരം. ഇതേതാണ്ട് വിഴുങ്ങും എന്ന മട്ടിലായപ്പോൾ, തന്റെ മനസ്സിലെ പ്രണയം തുറന്നു പറഞ്ഞു റോബർട്ട്. ലെബനീസ് -അമേരിക്കൻ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടർന്ന് പോൺ രംഗം വിട്ട് സ്പോർട്സ് ഷോയുടെ അവതാരകയായി മാറിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.