• HOME
  • »
  • NEWS
  • »
  • film
  • »
  • വൈശാഖിന്റെ മാസ് പടത്തിന് മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ; നായകൻ മമ്മുക്കയാണോ ഉണ്ണി മുകുന്ദനാണോ എന്ന് ആരാധകർ

വൈശാഖിന്റെ മാസ് പടത്തിന് മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ; നായകൻ മമ്മുക്കയാണോ ഉണ്ണി മുകുന്ദനാണോ എന്ന് ആരാധകർ

മാസ്സ് ആക്ഷൻ കോമഡി എന്റർടെയ്‌നർ ചിത്രമാണിത്

മിഥുൻ, വൈശാഖ്

മിഥുൻ, വൈശാഖ്

  • Share this:

    പോക്കിരി രാജ (Pokkiri Raja) മുതൽ മോൺസ്റ്റർ (Monster) വരെയുള്ള ത്രില്ലറുകളും മാസ് പടങ്ങളും സമ്മാനിച്ച വൈശാഖിന്റെ (Vysakh) അടുത്ത ചിത്രത്തിന് മറ്റൊരു ജനപ്രിയ സംവിധായകനായ മിഥുൻ മാനുവൽ തോമസ് (Midhun Manuel Thomas) തിരക്കഥയൊരുക്കുന്നു. മാസ്സ് ആക്ഷൻ കോമഡി എന്റർടെയ്‌നർ ചിത്രമാണിതെന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം സൂചിപ്പിക്കുന്നു. അടുത്ത് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാൻ സാധ്യത കാണുന്നു.

    ആട് സീരീസ്, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകൾ കൊണ്ട് വിവിധ തരം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. ജയസൂര്യയുടെ ടർബോ പീറ്റർ, ആട് മൂന്നാം ഭാഗം, കുഞ്ചാക്കോ ബോബന്റെ ആറാം പാതിരാ തുടങ്ങിയ സിനിമകൾ മിഥുൻ സംവിധാനം ചെയ്ത് പുറത്തിറങ്ങും എന്ന് പ്രഖ്യാപനമുണ്ടായി.

    മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് വൈശാഖ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ നായകന്മാരായ പോക്കിരി രാജയാണ് ആദ്യ ചിത്രം. ഉണ്ണി മുകുന്ദന്റെ കരിയർ ബ്രേക്ക് നൽകിയ മല്ലു സിംഗ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമാണ്.

    പുതിയ സിനിമയുടെ വിവരം ട്വിറ്ററിൽ വന്നതും, ആരാണ് ഈ സിനിമയിലെ നായകൻ എന്ന് ചിലരെങ്കിലും ചോദ്യവുമായെത്തി. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നിവരുടെ പേരാണ് പലരും ഉയർത്തിയത്. പൃഥ്വിരാജ് നായകനായ ‘ഖലീഫ’ എന്ന വൈശാഖ് ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സിനിമ എന്തായി എന്നും ചോദ്യമുണ്ട്.

    Summary: Malayalam movie directors Vysakh and Midhun Manuel Thomas to collaborate for a new movie, as per latest reports. It is touted to be a mass action comedy thriller to be directed by Vysakh and scripted by MIdhun Manuel Thomas. Further details awaited

    Published by:user_57
    First published: