വെള്ള ജുബ്ബയും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വെച്ച് തനി കോട്ടയം അച്ചായനായി മമ്മൂട്ടി കസറിയ ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ നാഴികക്കല്ലുകളിലൊന്നായി മാറി ചിത്രം. കോട്ടയം ഭാഷ സംസാരിച്ച് മലയാളികളുടെ മനസിൽ ചേക്കേറിയ കുഞ്ഞച്ചനെ മരിക്കുവോളം മലയാളി മറക്കുകയുമില്ല.
അതുകൊണ്ട് തന്നെ കുഞ്ഞന്‍ രണ്ടാം ഭാഗം വരുന്നെന്ന വാർത്തകള്‍ അറിഞ്ഞ് കുറച്ചൊന്നുമല്ല മലയാളികൾ സന്തോഷിച്ചത്. ആട് സംവിധായകൻ മിഥുൻ മാനുവലാണ് കുഞ്ഞച്ചൻ രണ്ടാം ഭാഗം ഒരുക്കാൻ തയ്യാറായിരുന്നത്. എന്നാല്‍ പ്രേക്ഷകരെ നിരാശരാക്കിയിരിക്കുകയാണ് മിഥുൻ. കുഞ്ഞച്ചന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിഥുൻ. ദ ക്യൂവിൽ ഷോ ടൈമിൽ ആണ് മിഥുൻ ഇക്കാര്യം വ്യക്തമാക്കിയത്.
തിരക്കഥ പല തവണ പുതുക്കിപ്പണിതിട്ടും തൃപ്തികരമാവാത്തതിനെ തുടർന്നാണ് ചിത്രം ഉപേക്ഷിക്കുന്നതെന്നാണ് മിഥുൻ വ്യക്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തിൽ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം ഉപേക്ഷിക്കുന്നത്- മിഥുൻ പറയുന്നു.
മറ്റൊരു ചിത്രമായ ടർബോ പീറ്ററും നടക്കാൻ സാധ്യതയില്ലെന്നാണ് മിഥുൻ പറയുന്നത്. ആട് 2 എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലായിരുന്നു കോട്ടയം കുഞ്ഞച്ചൻ 2 മിഥുൻ പ്രഖ്യാപിച്ചത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
State film Awards | 'കോൺഗ്രസുകാർ നന്നായി അഭിനയിച്ചാൽ പരിഗണിക്കാം; അടുത്ത വട്ടം പ്രത്യേക ജൂറിയെ വെക്കാം'; സജി ചെറിയാൻ
Kerala State Films Awards| 'ഹോം' സിനിമ കാണാതെ പോയല്ലോ എന്ന വിഷമമുണ്ട്: മഞ്ജു പിള്ള; പ്രദർശിപ്പിച്ചതിന് ഡിജിറ്റൽ തെളിവുകളുണ്ട്: ചലച്ചിത്ര അക്കാദമി
Kerala State Films Awards | 'ഹോം' സിനിമ ജൂറി കണ്ടുകാണില്ല; ഒരാള്‍ തെറ്റ് ചെയ്താല്‍ കുടുംബത്തെ മുഴുവന്‍ ശിക്ഷിക്കുമോ? : ഇന്ദ്രന്‍സ്
Kerala State Films Awards 2021 | ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയതാണ് ഏറ്റവും വലിയ പുരസ്കാരം; പ്രതിഷേധമില്ല: 'ഹോം' സംവിധായകന്
Kerala State Films Awards 2021 |മിന്നലായി മിന്നൽ മുരളി; പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം
Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി
Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി
Vellari Pattanam | ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം