• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിവിൻപോളിയുടെ 'മിഖായേലിന്' തുടക്കമായി

news18
Updated: September 3, 2018, 6:34 PM IST
നിവിൻപോളിയുടെ 'മിഖായേലിന്' തുടക്കമായി
news18
Updated: September 3, 2018, 6:34 PM IST
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന മിഖായേലിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ആന്റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്.

ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേൽ. ഗാർഡിയൻ ഏഞ്ചൽ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

നിവിൻപോളിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദേശീയ അവാർഡ് ജേതാവ് ജെ ഡി ചക്രവർത്തി, സിദ്ധിഖ്, കലാഭവൻ ഷാജോൺ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ട്. ഇന്ത്യയിലും വിദേശത്തുമായിട്ടാണ് ചിത്രീകരണം. ക്രിസ്മസിന് തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

സംവിധായകൻ ഷാജി പടൂർ, മഹേഷ് നാരായണൻ, അനിൽ രാധാകൃഷ്ണ മേനോൻ, ശാന്തി കൃഷ്ണ എന്നിവർ ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്തു.
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍